യുഎസിൽ പലിശ കൂടിയാലും സ്വർണം കുലുങ്ങില്ല

018asad@gmail.com
SHARE

കൊച്ചി ∙ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വർധിപ്പിച്ചാലും അതിന്റെ പ്രത്യാഘാതം സ്വർണ വിപണികളിൽ പരിമിതമായിരിക്കുമെന്നു വേൾഡ് ഗോൾഡ് കൗൺസിലിന്റെ ‘ഗോൾഡ് ഔട്‌ലുക് 2022’ റിപ്പോർട്ട്. ഉയർന്ന തോതിലുള്ള പണപ്പെരുപ്പവും അതിന്റെ വിപണിയിലെ പ്രത്യാഘാതവും സ്വർണത്തിന്റെ ഡിമാൻഡ് നിലനിർത്തുമെന്നാണു കൗൺസിലിന്റെ അനുമാനം.

റിപ്പോർട്ടിലെ പ്രസക്ത നിരീക്ഷണങ്ങൾ:

∙ യുഎസിലെ കേന്ദ്ര ബാങ്ക് നിരക്കു വർധിപ്പിച്ചാലും മറ്റു രാജ്യങ്ങളിൽ അതേ വേഗത്തിൽ നിരക്കു വർധനയ്ക്കു സാധ്യത കുറവ്. ഈ വർഷം നിരക്കു വർധന സാധ്യത വളരെ വിരളമെന്നാണു യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നിരക്കു വർധിപ്പിച്ചേക്കില്ല. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയാകട്ടെ പ്രധാന നിരക്കുകളിലൊന്നിൽ കുറവുവരുത്തുകയാണു ചെയ്തിരിക്കുന്നത്.

∙ ഉയർന്ന തോതിലുള്ള പണപ്പെരുപ്പവും അതു വിപണികളിലുണ്ടാക്കുന്ന പ്രത്യാഘാതവും മറികടക്കാൻ സഹായിക്കുന്ന ആസ്തി എന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് നിലനിൽക്കും. ഈ വർഷം ഇതിനു പ്രത്യേക പ്രസക്തിയുണ്ട്.

∙ കേന്ദ്ര ബാങ്കുകളിൽനിന്നും ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന ആഭരണ വിപണികളിൽനിന്നുമുള്ള ദീർഘകാല പിന്തുണ സ്വർണത്തിന് അനുകൂലം.

soma-sundharam

വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മാനേജിങ് ഡയറക്ടർ പി.ആർ. സോമസുന്ദരം ‘മനോരമ’യോട്:

‘‘സ്വർണത്തിന്റെ ഡിമാൻഡിലെ വർധനയ്ക്കു പ്രതിബന്ധമാകാൻപോന്ന കാര്യമായ കാരണങ്ങളൊന്നും ഈ വർഷം കാണുന്നില്ല. മാത്രമല്ല, പ്രധാന നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള പൊതു ആഭിമുഖ്യത്തിൽ വർധിച്ച താൽപര്യം പ്രകടമാകുകയും ചെയ്യും. ആഭരണങ്ങൾക്കുള്ള ഡിമാൻഡിനുതന്നെയായിരിക്കും പ്രാമുഖ്യം. പ്രമുഖ വിൽപനശാലകൾ വിപണിയുടെ വികാസത്തിനു ഗണ്യമായ പിന്തുണയേകും. നിലവിലെ ഉയർന്ന വിലകളുടെ പശ്ചാത്തലത്തിൽ വിശ്വാസ്യതയ്ക്കു വിപണിയിൽ വലിയ സ്ഥാനമുണ്ടാകും.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS