ADVERTISEMENT

ന്യൂഡൽഹി ∙ കാറുകളിൽ 6 എയർ ബാഗ് നിർബന്ധമാക്കുന്നു. 8 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള  യാത്രാ വാഹനങ്ങളിലെല്ലാം 6 എയർബാഗ് നിർബന്ധമാക്കാനുള്ള നിയമഭേദഗതിയുടെ കരടിന് അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.  4 അധിക എയർബാഗ് കൂടി ഉറപ്പാക്കുമെന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നിർണായകമായ  ഈ തീരുമാനമെന്നു  കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

പുതിയ ഭേദഗതി നടപ്പാകുന്നതോടെ ഫലത്തിൽ ഹാച്ച്ബാക്, സെഡാൻ, എസ്‌യുവി തുടങ്ങി എല്ലാ ശ്രേണിയിലുള്ള  കാറുകളിലും 6 എയർബാഗ് ഉറപ്പാകും. കരട് നിയമത്തിൽ പൊതുജനങ്ങളിൽ നിന്നും മറ്റും അഭിപ്രായം തേടിയ ശേഷമാകും നിയമത്തിന് അന്തിമ അംഗീകാരം നൽകുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com