പച്ചക്കറികൾ സെഞ്ചുറി അടിച്ചു: മാങ്ങ 120, മുരിങ്ങ‍ക്കായ 280

HIGHLIGHTS
  • വിപണിയിൽ ഹോർട്ടികോർപ് ഇടപെട്ടിട്ടും പച്ചക്കറി വില മേലോട്ട്
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്തു പൊതുവിപണിയിൽ പച്ചക്കറി വില വീണ്ടും കുതിക്കുന്നു. പലതിന്റെയും വില സെഞ്ചുറി കടന്നു. കത്തിരിക്ക (കിലോയ്ക്ക് 120 രൂപ), വഴുതന (110), ചെറിയ മുളക് (110), വലിയ മുളക് (150), കാരറ്റ് (110), മാങ്ങ (120), കാബേജ് (100), ബീറ്ററൂട്ട് (100), കോവയ്ക്ക(130) എന്നിവയുടെ വിലയാണു കൂടിയത്. മല്ലിയില, കറിവേപ്പില വില കിലോയ്ക്കു 100 രൂപയായി.

മുരിങ്ങക്കായ വില 280 രൂപയായി. തക്കാളിക്ക് 70 രൂപ. കഴിഞ്ഞ മാസം 28 മുതൽ തെങ്കാശി‍യിലെ കർഷകരിൽ നിന്നു പച്ചക്കറികൾ നേരിട്ടു സംഭരിച്ചു ഹോർട്ടികോർ‍പ് മുഖേന കേരളത്തിൽ എത്തിച്ചു വിതരണം ചെയ്തിട്ടും പൊതുവിപണിയിലെ വില കുത്തനെ കൂടുകയാണ്. ഹോർട്ടികോർ‍പ്പിന്റെ വിൽപനശാലകളിൽ പൊതു‍വിപണിയെക്കാളും വില കുറച്ചാണു വിൽക്കുന്ന‍തെന്ന് അധികൃതർ അറിയിച്ചു.

ഹോർ‍ട്ടികോർപ് വിൽപന ശാ‍ലകളിലെ ഇന്നലത്തെ വില (കിലോഗ്രാമിന്):

കത്തിരിക്ക (55 രൂപ), കത്തിരിക്ക –നാടൻ(85), വഴുതന(60), ചെറിയ മുളക്(82), വലിയ മുളക്(130), കാരറ്റ്–ഊട്ടി(89), കാരറ്റ് –മൂന്നാർ(40), മാങ്ങ(80), കാബേജ്(62), ബീറ്റ്റൂട്ട്(79), കോവയ്ക്ക(70), തക്കാളി(41), മുരിങ്ങ‍ക്കായ (220), മല്ലിയില(70), കറിവേപ്പില(40).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS