ഒഎൻഡിസി: കേന്ദ്രസർക്കാരിന്റെ ഇ–കൊമേഴ്സ് വികേന്ദ്രീകൃത ശൃംഖല ഉടൻ

HIGHLIGHTS
  • പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയിൽ കേരളത്തിലെ ഒരു നഗരവും
Print
SHARE

ന്യൂഡൽഹി∙ ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) ഉടൻ വരുന്നു. ഡൽഹിക്കും ബെംഗളൂരുവിനും പുറമേ കേരളത്തിലെ ഒരു നഗരത്തിലും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയേക്കും. വമ്പൻ കമ്പനികൾ വിപണി കയ്യടക്കിയ പശ്ചാത്തലത്തിലാണ് ഒരു പ്ലാറ്റ്ഫോമിൽ മാത്രം ഒതുങ്ങി നിൽക്കാത്ത ശൃംഖല തയാറാക്കുന്നത്. ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനി അടക്കമുള്ള പ്രമുഖരെയാണ് പദ്ധതിയുടെ ഉപദേശകസമിതിയിൽ കേന്ദ്ര വാണിജ്യമന്ത്രാലയം നിയമിച്ചിരിക്കുന്നത്. ഇ–കൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള ചട്ടം കേന്ദ്രം അന്തിമമാക്കുന്നതിനു സമാന്തരമായാണ് ഒഎൻഡിസി വികസിപ്പിക്കുന്നത്.

എന്താണ് ഒഎൻഡിസി?

ആമസോൺ, ഫ്ലിപ്കാർട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ചു നിൽക്കുന്ന നിലവിലെ ഇ–കൊമേഴ്സ് രംഗത്തെ ഒരു പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎൻഡിസി ചെയ്യുന്നത്. ആമസോൺ പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) പോലൊരു സംവിധാനമാണ് ഒഎൻഡിസി. അതായത് ഗൂഗിൾ പേ, പേയ്ടിഎം, ഭീം, ഫോൺപേ എന്നിങ്ങനെ വ്യത്യാസമില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്താമെന്നതു പോലെ പ്ലാറ്റ്ഫോം കേന്ദ്രീകൃതമല്ലാതെ, ഉൽപന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണു ലക്ഷ്യം. ഇടനിലക്കാർ ഏറെയില്ലാത്തതിനാൽ പ്ലാറ്റ്ഫോമുകൾ ഉയർന്ന കമ്മിഷൻ ഈടാക്കുന്ന അവസ്ഥയുണ്ടാകില്ലെന്നും അധികൃതർ പറയുന്നു.

എങ്ങനെ?

ഒഎൻഡിസി സേവനം ഉപയോഗിക്കാൻ പ്രത്യേക ആപ്പുണ്ടാകില്ല. പകരം യുപിഐ സേവനം വിവിധ ആപ്പുകളിൽ ലഭ്യമെന്ന പോലെ പലതിലും ഒഎൻഡിസി ലഭ്യമാകും. ഉദാഹരണത്തിന് ഫോൺപേ, പേയ്ടിഎം പോലെ ഏത് കമ്പനികൾക്കും ഒഎൻഡിസി സൗകര്യം അവരുടെ ആപ്പുകളിൽ കൊണ്ടുവരാം. ഒഎൻഡിസി സൗകര്യമുള്ള ആപ്പിൽ നമ്മൾ 'ആട്ട' എന്ന് സെർച്ച് ചെയ്താൽ വിവിധ ഒഎൻഡിസി സെല്ലർ സേവനങ്ങളുടെ ഭാഗമായിരിക്കുന്ന കടകൾ ഒരുമിച്ച് കാണാനാകും. ഇഷ്ടമുള്ളയിടത്തു നിന്നു വാങ്ങാനുള്ള നിർദേശം നൽകിയാലുടൻ ഡെലിവറി സേവനം ഏതു വേണമെന്നും നമുക്ക് തിരഞ്ഞെടുക്കാം. വമ്പൻ പ്ലാറ്റ്ഫോമുകൾ നിലവിൽ ചില സെല്ലർമാരോടു കാണിക്കുന്ന വിവേചനം ഒഎൻഡിസിയിലുണ്ടാകില്ല. 

thambi

തമ്പി കോശി (ചീഫ് അഡ്വൈസർ, ഒഎൻഡിസി)

"ഒരു റീട്ടെയിൽ സ്ഥാപനം ഈ പദ്ധതിയുടെ ഭാഗമായാൽ ഒഎൻഡിസി സേവനം ലഭ്യമായ ഏത് ആപ്പിലും അവരുടെ ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്യും. കുറഞ്ഞ ചെലവിൽ കൂടുതൽ അവസരങ്ങളും പ്രചാരവുമാണ് ചെറുകിട സ്ഥാപനങ്ങൾക്ക് തുറന്നുകിട്ടുന്നത്."

English Summary: What is ONDC?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA