ADVERTISEMENT

ന്യൂഡൽഹി∙ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി 1,041.8 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1996.7 കോടിയായിരുന്നു ലാഭം. ലാഭത്തിലുണ്ടായ കുറവ് 47.82%. മൂന്നാം പാദത്തിലെ പ്രവർത്തനവരുമാനം 23,253.3 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 23,471.3 കോടിയായിരുന്നു. വാഹനങ്ങൾക്കാവശ്യമായ ഇലക്ട്രോണിക് ചിപ്പുകളുടെ ക്ഷാമവും നിർമാണഘടകങ്ങളുടെ വിലക്കയറ്റവും പ്രതികൂലമായി. വാഹനവിൽപനയിൽ 13.1% ഇടിവും മൂന്നാം പാദത്തിൽ രേഖപ്പെടുത്തി. 

Content highlights: Maruthi Suzuki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com