ബൈക്കിന് നികുതി കൂട്ടാനും ബസുകൾക്ക് കുറയ്ക്കാനും ശുപാർശ

SHARE

തിരുവനന്തപുരം∙ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള ബൈക്കുകൾക്ക് സംസ്ഥാന ബജറ്റിൽ വില കൂട്ടുന്നതിന് മോട്ടർ വാഹനവകുപ്പിന്റെ ശുപാർശ. ഒരു ലക്ഷം വരെയുള്ള ബൈക്കിന് 10% ആണ് ഇപ്പോൾ നികുതി. ഇതിൽ വർധനയുണ്ടാകില്ല. ഇതിനു മുകളിൽ 2 ലക്ഷം വരെ വിലവരുന്ന ബൈക്കിന് നിലവിലെ 12% നികുതി 13 % ആയി വർധിപ്പിക്കണം. 2 ലക്ഷത്തിനു മുകളിലുള്ള ബൈക്കുകൾക്ക് 21% ആണ് നിലവിൽ നികുതി. ഇതിലും ഒരു ശതമാനം വർധനയാകാമെന്നാണ് മോട്ടർ വാഹനവകുപ്പ് ധന വകുപ്പിനു നൽകിയ ശുപാർശ.

ഒരു ലക്ഷത്തിനും 2 ലക്ഷത്തിനുമിടയിൽ വിലയുള്ള ബൈക്കുകൾ വലിയ തോതിൽ വിറ്റഴിക്കുന്നുണ്ട്. ഇവയുടെ 1 % നികുതി വർധന കൊണ്ട് വർഷം 80 കോടിയോളം രൂപ ഖജനാവിലെത്തും. എന്നാൽ നികുതി വർധന ബൈക്ക് യാത്രികരെയും കമ്പനികളെയും പ്രതിസന്ധിയിലാക്കും. 150 സിസി ബൈക്കുകൾ പോലും ഇപ്പോൾ ഒരു ലക്ഷത്തിനു മുകളിലാണു വില. മാത്രമല്ല, പുതിയ ഇനം 350 സിസി ബൈക്കുകളുടെ ഇടത്തരം വേരിയന്റുകളുടെ പോലും വില 2 ലക്ഷത്തിനു തൊട്ടുതാഴെ തുടങ്ങി 2 നു മുകളിലെത്തി നിൽക്കും. 

സ്റ്റേജ് കാര്യേജുകളുടെ നികുതിയിൽ കുറവുവരുത്താനാണ് ആലോചന. സംസ്ഥാനത്ത് 25,000 സ്വകാര്യബസാണ് 2 വർഷം മുൻപ് വരെ സർവീസ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ  5500 ആയി. കോവിഡ് വന്നതോടെ ഇവരും പ്രതിസന്ധിയിലാണ്. വർഷത്തിൽ നാലു തവണയായി 1.10 ലക്ഷം രൂപയോളമാണ് നികുതിയടയ്ക്കേണ്ടത്. ഇതിൽ 30% എങ്കിലും കുറവുവരുത്തണമെന്നും എല്ലാമാസവും നികുതിയടയ്ക്കാൻ അവസരം നൽകണമെന്നുമാണ് മോട്ടർവാഹന വകുപ്പ് ആവശ്യപ്പെടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA