ADVERTISEMENT

കൊച്ചി∙ ഇലക്ട്രോണിക് ടോൾ പിരിവിനായി വാഹനങ്ങളിൽ പതിക്കുന്ന ഫാസ്ടാഗ് വാഹനഉടമയുടെ ഇഷ്ടപ്രകാരം മാറിയെടുക്കാൻ ജൂൺ അവസാനം മുതൽ വഴിയൊരുങ്ങും. ബാങ്കുമായും വാഹന റജിസ്ട്രേഷൻ നമ്പറുമായും ബന്ധിപ്പിച്ചുള്ളതാകയാൽ നിലവിൽ ഫാസ്ടാഗ് അക്കൗണ്ട് ക്ലോസ് ചെയ്യാനും മറ്റൊരു ബാങ്കിൽനിന്നു പുതിയത് എടുക്കാനും എളുപ്പമല്ല. 

ഇലക്ട്രോണിക് പണമിടപാട് പ്ലാറ്റ്ഫോം ഒരുക്കുന്ന നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും. ഫാസ്ടാഗിൽ പണം കുറവാണെങ്കിലും വാഹനം ടോൾഗേറ്റ് കടന്നുപോകുന്ന സാഹചര്യങ്ങളിൽ, ബാങ്ക് ടോൾ നടത്തിപ്പുകാർക്കു പണം നൽകേണ്ടിവരുന്നുണ്ട്. ഇങ്ങനെ നെഗറ്റീവ് ബാലൻസ് ഉള്ള ഫാസ്ടാഗ് മാറി മറ്റൊന്നു വാങ്ങുന്ന തട്ടിപ്പുണ്ടാകാതിരിക്കാനും നടപടിയുണ്ടാകും.

Content Highlights: Fastag, Toll fee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com