ADVERTISEMENT

ന്യൂഡൽഹി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ വായ്പകളുടെ പലിശനിരക്ക് കൂടും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശ നിരക്കുകളാണ് കൂട്ടിയത്. എസ്ബിഐ 0.1 ശതമാനവും ആക്സിസ് ബാങ്ക് 0.05 ശതമാനവുമാണ് വർധിപ്പിച്ചത്. 

ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞ ആഴ്ചയാണ് 0.5% കൂട്ടിയത്. എംസിഎൽആർ അധിഷ്ഠിതമായ വായ്പകളുടെ തിരിച്ചടവിൽ മാത്രമേ പലിശ വർധിക്കൂ. വിപണിയിലെ നിരക്കുകൾക്ക് അനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകൾക്കാണ് 2016ൽ എംസിഎൽആർ നിർബന്ധമാക്കിയിരിക്കുന്നത്.

2019 മുതൽ എംസിഎൽആറിനു പകരം ഭവനവായ്പകൾ അടക്കമുള്ള പല വായ്പകളും എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎൽആർ) ആശ്രയിച്ചാണ്. അതിനാൽ 2019 ഒക്ടോബറിനു മുൻപ് എടുത്തതും പിന്നീട് ഇബിഎൽആറിലേക്ക് മാറാത്തതുമായ എംസിഎൽആർ അധിഷ്ഠിത വായ്പകൾക്കാണ് പലിശ വർധിക്കുക. ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് എസ്ബിഐക്ക് 7.1 ശതമാനമായി മാറി. ബാങ്ക് ഓഫ് ബറോഡയ്ക്ക് 7.35 ശതമാനവും ആക്സിസ് ബാങ്കിന് 7.4 ശതമാനവുമാണ്. 3 വർഷത്തിനിടെ ആദ്യമായാണ് എസ്ബിഐ നിരക്ക് വർധിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com