ADVERTISEMENT

ന്യൂഡൽഹി∙ നിധി കമ്പനികളുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. പൊതുജനതാൽപര്യം മുൻനിർത്തിയാണ് നടപടിയെന്നാണ് വിശദീകരണം. പുതിയതായി രൂപീകരിക്കുന്ന നിധി കമ്പനികൾ ഇതുമായി ബന്ധപ്പെട്ട എൻഡിഎച്ച്–4 എന്ന ഡിക്ലറേഷൻ നിർബന്ധമായും നൽകണം. 2014–19 കാലയളവിൽ പതിനായിരത്തോളം കമ്പനികൾ രൂപപ്പെട്ടെങ്കിലും ഇതിൽ 2,300 എണ്ണം മാത്രമാണ് ഡിക്ലറേഷൻ നൽകിയതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

10 ലക്ഷം രൂപ ഷെയർ ക്യാപിറ്റലുള്ള കമ്പനി ആരംഭിച്ച് 120 ദിവസത്തിനുള്ളിൽ ഡിക്ലറേഷൻ നൽകണം. കുറഞ്ഞത് 200 അംഗങ്ങളും 20 ലക്ഷം രൂപ നെറ്റ് ഓൺഡ് ഫണ്ട് (എൻഒഎഫ്) ഉണ്ടായിരിക്കണം. അപേക്ഷ നൽകി 45 ദിവസത്തിനുള്ളിലും മറുപടി ലഭിച്ചില്ലെങ്കിൽ അംഗീകാരം ലഭിച്ചതായി കണക്കാക്കണം.അംഗങ്ങൾക്കിടയിൽ കടം നൽകുന്ന ബാങ്കിങ്–ഇതര ധനകാര്യസ്ഥാപനങ്ങളാണ് നിധി കമ്പനികൾ.

English Summary: NDH 4 declaration is mandatory for nidhi companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com