ADVERTISEMENT

തിരുവനന്തപുരം∙ പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരള തീരത്തു യാത്രാ - ടൂറിസം കപ്പൽ സർവീസിനു നോർക്കയുടെ പദ്ധതി. സംസ്ഥാനത്തെ  തുറമുഖങ്ങളെ ബന്ധപ്പെടുത്തി ലക്ഷദ്വീപ്, ഗോവ തുടങ്ങിയ ഇടങ്ങളിലേക്കുള്ള ക്രൂസ് സർവീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാധ്യതകൾ ആരായുന്നതിനു നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ വിദഗ്ധരുടെ യോഗം ചേർന്നു.

വിഴിഞ്ഞം, കൊല്ലം, പൊന്നാനി, ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിൽ നിന്നു ലക്ഷദ്വീപിലേക്കും ഗോവ, മംഗലാപുരം തുടങ്ങിയവിടങ്ങളിലേക്കും ക്രൂസ് സർവീസ് നടത്താനാണു ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ പൊന്നാനിയിൽ നിന്നു ലക്ഷദ്വീപിലേക്ക് ആദ്യ യാത്ര നടത്തും. 150 മുതൽ 200 വരെ യാത്രക്കാരെ വഹിക്കാവുന്ന കപ്പലുകളാണു സർവീസിനു പരിഗണിക്കുന്നത്. 

ചർച്ചകൾക്കും പദ്ധതിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കാനുമായി കണ്ണൂർ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രദീഷ് നായരെ ചുമതലപ്പെടുത്തി. നോർക്ക റൂട്സ് സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള   പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com