ADVERTISEMENT

കൊച്ചി∙ 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങളുടെയും സ്വർണ പുരാവസ്തുക്കളുടെയും ഹാൾമാർക്കിങ് ജൂൺ 1 മുതൽ നിർബന്ധമാക്കുന്നു. ഇതു സംബന്ധിച്ച ഭേദഗതി പുറത്തിറക്കി. ഹാൾമാർക്കിങ് നിർബന്ധമാക്കിയ ജില്ലകളുടെ പട്ടികയിൽ 32 ജില്ലകൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 

കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിർബന്ധിത ഹാൾമാർക്കിങ് ഉത്തരവിന്റെ പരിധിയിൽ വരും. വാങ്ങുന്ന ആഭരണങ്ങളിൽ എച്ച്‌യുഐഡി ഉൾപ്പെടെ മൂന്ന് മാർക്ക് നോക്കണമെന്നും ബിഐഎസ് കെയർ ആപ് ഉപയോഗിച്ച് എച്ച്‌യുഐഡിയുടെ ആധികാരികത പരിശോധിക്കാവുന്നതാണെന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് വ്യക്തമാക്കി. 

Content Highlights: Hall mark, Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com