ADVERTISEMENT

ദുബായ് ∙  സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഇന്ത്യയിലും ആഗോളതലത്തിലും സ്വർണത്തിന് ആവശ്യമേറുന്നു. ഇക്കൊല്ലം ആദ്യ 3 മാസം മാത്രം 34% ആണു വർധന.  ഇടിഎഫിന് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) പ്രിയമേറിയതാണ് ഇതിനു കാരണമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം ആഭരണമേഖലയിൽ മഞ്ഞലോഹം അത്ര മെച്ചപ്പെട്ട പ്രകടനമല്ല നടത്തിയത്. നിക്ഷേപരംഗത്ത് ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയിൽ 4% വർധനയുണ്ടായി. 

ജനുവരി – മാർച്ചിൽ 1234 ടണ്ണാണ് ആഗോളതലത്തിൽ സ്വർണത്തിനുണ്ടായ ഡിമാൻഡ് വർധന. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ  919.1 ടണ്ണായിരുന്നു.  സ്വർണക്കട്ടി, നാണയം എന്നിവയുടെ ആവശ്യകതയിലും 5 വർഷത്തെ അപേക്ഷിച്ച് 11% വർധനയുണ്ട്. 282 ടണ്ണാണ് ആഗോള കണക്ക്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 20% കുറവുണ്ടായി. വിവാഹ ആവശ്യങ്ങൾ കുറയുകയും വില കൂടുകയും ചെയ്തതോടെ ഇക്കൊല്ലം ആദ്യ 3 മാസത്തിൽ ആഭരണ ആവശ്യകത 18% കുറഞ്ഞ് 135 ടണ്ണായി. എന്നാൽ നിക്ഷേപരംഗത്ത് ആവശ്യകത വർധിച്ച് 41 ടണ്ണായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 39 ടണ്ണായിരുന്നു.  

Content Highlights: Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com