ADVERTISEMENT

കൊച്ചി∙ അക്ഷയ തൃതീയ നാളിൽ കേരളത്തിൽ നടന്നത് ഏകദേശം 2000 - 2250 കോടി രൂപയുടെ സ്വർണ വ്യാപാരം. 2 വർഷത്തിനു ശേഷമാണ് അക്ഷയതൃതീയ നാളിൽ സ്വർണ വിപണിയിൽ വലിയൊരു ഉണർവ് ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടു വർഷവും ഓൺലൈനായിരുന്നു വിൽപന. 

ഇന്ത്യയിലൊട്ടാകെ ഏകദേശം 15,000 കോടി രൂപയുടെ സ്വർണ വ്യാപാരം നടന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പറയുന്നു. ഏകദേശം 4000 കിലോ സ്വർണമാണ് കേരളത്തിൽ ചൊവ്വാഴ്ച വിൽപന നടന്നത്. 2019 ൽ അക്ഷയതൃതീയ ദിവസം 1500 കോടിയുടെ വ്യാപാരം കേരളത്തിൽ നടന്നിരുന്നു. അന്ന് പവന് വില 24,000 രൂപയിൽ താഴെയായിരുന്നെങ്കിൽ ഇപ്പോൾ 37000 രൂപയ്ക്കു മുകളിലുണ്ട്. വില കൂടിയെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവു വന്നില്ലെന്ന് വ്യാപാരികൾ അറിയിച്ചു.ഇളവുകൾ പ്രഖ്യാപിച്ചതും വിലയിൽ അൽപം കുറവു വന്നതും ഉപയോക്താക്കൾക്ക് ഗുണകരമായി.

Content highlights: Akshaya tritiya, Gold sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com