ക്യാംപ്ബെൽ വിൽസൻ എയർ ഇന്ത്യ സിഇഒ

business-air-india-ceo
SHARE

ന്യൂഡൽഹി∙ എയർ ഇന്ത്യ സിഇഒയും എംഡിയുമായി ക്യാംപ്ബെൽ വിൽസനെ (50) ടാറ്റ സൺസ് നിയമിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാനക്കമ്പനിയായ സ്കൂട്ട് എയർലൈൻസിന്റെ സിഇഒ ആണ്. വ്യോമയാന രംഗത്ത് 26 വർഷത്തെ അനുഭവപരിചയമുണ്ട്. ടാറ്റ സൺസ് എയർ ഇന്ത്യ ഏറ്റെടുത്ത ശേഷമുള്ള ആദ്യ എംഡിയും സിഇഒയുമാണ്. 1996ൽ മാനേജ്മെന്റ് ട്രെയ്നിയായിട്ടാണ് ക്യാംപ്ബെൽ സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗമാകുന്നത്. സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്ന ക്യാംപ്ബെൽ  2011ൽ സ്കൂട്ട് ആരംഭിക്കുമ്പോൾ സിഇഒ ആയി. ന്യൂസീലൻഡ് സ്വദേശിയാണ്. 

സിഇഒ ആയി ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ എൽകർ ഐജെയെ നിയമിക്കാൻ എയർ ഇന്ത്യ മുൻപ് ശ്രമിച്ചെങ്കിലും വിവാദങ്ങളെത്തുടർന്ന് സ്ഥാനം ഏറ്റെടുക്കാൻ ഐജെ വിസമ്മതിക്കുകയായിരുന്നു.തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി അടുത്ത ബന്ധമുള്ള എൽകർ ഐജെയെ എയർ ഇന്ത്യ സിഇഒ ആക്കുന്ന തീരുമാനത്തിന് കേന്ദ്രസർക്കാർ ക്ലിയറൻസ് നൽകരുതെന്ന് ആർഎസ്എസ് പോഷകസംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Campbell Wilson, Air india CEO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA