ADVERTISEMENT

വാഹനത്തെ സംരക്ഷിക്കാൻ ഉള്ള മികച്ച ഉപകരണമാണ് കോംപ്രിഹെൻസീവ് മോട്ടർ ഇൻഷുറൻസ് പോളിസി. വാഹനത്തിന്റെ ഉപയോഗം കൊണ്ടുണ്ടായേക്കാവുന്ന മൂന്നാം കക്ഷി ബാധ്യതയ്ക്കെതിരെ ഇതു നിങ്ങൾക്കു പരിരക്ഷ നൽകുന്നു, കൂടാതെ വെള്ളപ്പൊക്കം, മഞ്ഞുമഴ, ചുഴലിക്കാറ്റ്, ഭൂകമ്പം, മണ്ണിടിച്ചിൽ, പാറ ഇടിച്ചിലുകൾ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ കാരണം നിങ്ങളുടെ വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകൾക്കും ഇത് പരിരക്ഷ നൽകുന്നു. 

കലാപങ്ങളും ആകസ്മികമായി ബാഹ്യശക്തികളാൽ ഉണ്ടായേക്കാവുന്നതും പോലെയുള്ള മനുഷ്യ നിർമിത ദുരന്തങ്ങൾ കാരണം വാഹനങ്ങൾക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്കോ കേടുപാടുകൾക്കോ ഇത് പരിരക്ഷ നൽകുന്നു. ഈ സാധാരണ പരിരക്ഷകൾ കൂടാതെ, നിങ്ങളുടെ സുരക്ഷാവലയം കൂടുതൽ ശക്തിപ്പെടുത്തുകയും അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ആഡ്-ഓണുകളും ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

vehicle

അത്തരത്തിലുള്ള ഒരു ആഡ്-ഓൺ ആയ സീറോ-ഡിപ്രീസിയേഷൻ പരിരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാം. സീറോ- ഡിപ്രീസിയേഷൻ പരിരക്ഷ, നിൽ (nil) ഡിപ്രീസിയേഷൻ പരിരക്ഷ അഥവ ബംപർ ടു ബംപർ പരിരക്ഷ എന്നും അറിയപ്പെടുന്നു. മറ്റെല്ലാ ആസ്തികളും പോലെ, നിങ്ങളുടെ വാഹനത്തിന്റെ മൂല്യവും വർഷങ്ങൾ കടന്നുപോകുമ്പോൾ കുറയുന്നു. സീറോ- ഡിപ്രീസിയേഷൻ പരിരക്ഷയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, വിവിധ ഡിപ്രീസിയേഷൻ നിരക്കുകൾ അറിഞ്ഞിരിക്കണം.

ക്ലെയിം ചെയ്യുന്ന സമയത്ത്, ക്ലെയിം തീർപ്പാക്കുന്നതിനു മുൻപ് നിങ്ങളുടെ പോളിസി കോപ്പിയിൽ വ്യക്തമായി പരാമർശിച്ചിരിക്കുന്ന മേൽ പറഞ്ഞ ഡിപ്രീസിയേഷൻ നിരക്ക് കണക്കാക്കുന്നതാണ്. എന്നിരുന്നാലും, നിങ്ങൾക്ക് സീറോ- ഡിപ്രീസിയേഷൻ പരിരക്ഷയാണ് ഉള്ളതെങ്കിൽ, മുകളിൽ പറഞ്ഞ ഡിപ്രീസിയേഷൻ നിരക്ക് കണക്കിലെടുക്കില്ല. പ്രസക്തമായ ഡിപ്രീസിയേഷൻ നിരക്കു കണക്കിലെടുക്കാതെ നിങ്ങൾക്ക് ക്ലെയിം നൽകുന്നതിനാൽ ഇതു നിങ്ങൾക്ക് വലിയ സാമ്പത്തിക പരിരക്ഷ നൽകുന്നു. 

ഒരു ഉദാഹരണത്തിന്റെ സഹായത്തോടെ ഇത് നമുക്ക് മനസ്സിലാക്കാം, നിങ്ങളുടെ വാഹനത്തിന്റെ ഫൈബർഗ്ലാസ് ഘടകത്തിന് കേടുപാടുകൾ സംഭവിക്കുന്ന ഒരു അപകടമുണ്ടായാൽ, ആ ഭാഗം മാറ്റിവയ്ക്കുവാനുള്ള  ചെലവ് 20,000 രൂപയാണ്. ലളിതമായ ഒരു മോട്ടർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് 14,000 രൂപ മാത്രമേ നൽകൂ. ഇൻഷുറർ ഈ ഘടകം മാറ്റിവയ്ക്കാൻ സമ്മതിച്ചാൽ ഫൈബർഗ്ലാസ് ഘടകത്തിന് 30% ഡിപ്രീസിയേഷൻ കണക്കാക്കും; എന്നാൽ, നിങ്ങൾക്കൊരു സീറോ-ഡിപ്രീസിയേഷൻ പരിരക്ഷ ഉണ്ടെങ്കിൽ, മുഴുവൻ തുകയായ 20,000 രൂപ അല്ലെങ്കിൽ പോളിസിയിൽ പറഞ്ഞിരിക്കുന്ന പരമാവധി ശതമാനം നൽകുന്നതാണ്. ഇത്, സ്വന്തം കീശയിൽ നിന്നുള്ള ചെലവു ഗണ്യമായി കുറയ്ക്കാൻ സഹായിക്കുകയും വാഹനത്തിന്റെ പ്രത്യേക ഭാഗം മാറ്റി സ്ഥാപിക്കുന്നതിനുള്ള മൊത്തം ചെലവിന് നിങ്ങളെ അർഹനാക്കുകയും ചെയ്യുന്നു. ലളിതമായി പറഞ്ഞാൽ, ഈ ആഡ്-ഓൺ നിങ്ങളുടെ വാഹനത്തിലുള്ള ഡിപ്രീസിയേഷന്റെ ആഘാതം റദ്ദാക്കുന്നു.

താരതമ്യേന പുതിയ വാഹനങ്ങൾക്കാണ് സീറോ-ഡിപ്രീസിയേഷൻ ലഭ്യമാകുന്നത്; സാധാരണയായി 5 – 7 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത കാറുകൾക്കാണ് ഇത് ഓഫർ ചെയ്യപ്പെടുന്നത്. കൂടാതെ, പതിവ് ഉപയോഗത്തിൽ തേയ്മാനം സംഭവിക്കാത്ത വാഹനത്തിന്റെ ഭാഗങ്ങൾക്കായാണ് ആഡ്-ഓൺ രൂപകല്പന ചെയ്തിരിക്കുന്നത്, അതിനാൽ വാഹനത്തിന്റെ ടയറുകൾ, ബാറ്ററി എന്നിവയ്ക്കു പരിരക്ഷ ബാധകമല്ല. 

ഓയിൽ ലീക്കേജ് അല്ലെങ്കിൽ വെള്ളം കയറുന്നതു മൂലമുള്ള എൻജിൻ കേടുപാടുകൾ സീറോ- ഡിപ്രീസിയേഷൻ ഉൾക്കൊള്ളുന്നില്ല. വെള്ളം കയറുന്നത്, ഓയിൽ ചോർച്ച മൂലമുള്ള കേടുപാടുകൾ, വെള്ളം കയറിയ ശേഷം നിങ്ങൾ എൻജിൻ സ്റ്റാർട്ട് ചെയ്യുവാൻ ശ്രമിക്കുമ്പോൾ ഹൈഡ്രോസ്റ്റാറ്റിക്ക് ലോക്ക് മൂലമുണ്ടാകുന്ന കേടുപാടുകൾ, എൻജിന്റെ വിവിധ ഘടകങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ പോലെയുള്ള സംഭവങ്ങളിൽനിന്ന് സാമ്പത്തികരക്ഷ കിട്ടാൻ നിങ്ങൾ എൻജിൻ സംരക്ഷണ പരിരക്ഷ ആഡ്ഓൺ വാങ്ങണം. മിക്ക ഇൻഷുറർമാരും ഒരു പോളിസി വർഷത്തിൽ കുറഞ്ഞത് രണ്ട് സീറോ -ഡിപ്രീസിയേഷൻ ക്ലെയിമുകളെങ്കിലും അനുവദിക്കുന്നതിനാൽ, ഇത് വളരെ നല്ലൊരു ഇടപാടാണ്.

ടി.എ.രാമലിംഗം, ചീഫ് ടെക്നിക്കൽ ഓഫിസർ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com