ADVERTISEMENT

അബുദാബി∙ രൂപയുമായുള്ള വിനിമയത്തിൽ ഗൾഫ് കറൻസികൾ കരുത്തുകാട്ടിയതിന്റെ ആനുകൂല്യം പ്രവാസികൾക്ക് ഇന്നലെ സ്വന്തമാക്കാനായില്ല. ബുദ്ധപൂർണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾക്ക് ഇന്നലെ അവധിയായതിനാൽ പുതിയ നിരക്കിൽ ഇടപാട് നടക്കാത്തതാണു വിനയായത്. മേയ് 13ന് വിപണി ക്ലോസ് ചെയ്തപ്പോഴത്തെ നിരക്കിലാണ് ഇന്നലെ ഗൾഫിലെ ധനകാര്യ സ്ഥാപനങ്ങൾ ഇടപാട് നടത്തിയത്. നഷ്ടം 20–50 പൈസ വരെ. പഴയ നിരക്കിലാണ് വിനിമയം എന്നറിഞ്ഞതോടെ പലരും പണമയയ്ക്കാതെ മടങ്ങി. 

ഒരു യുഎഇ ദിർഹത്തിന് 21 രൂപ 20 പൈസയായിരുന്നു ഇന്നലത്തെ മികച്ച നിരക്ക്. സൗദി റിയാൽ – 20.75 രൂപ, ഖത്തർ റിയാൽ – 21.38 രൂപ, ഒമാൻ റിയാൽ – 202.22 രൂപ, ബഹ്റൈൻ ദിനാർ 206.48 രൂപ, കുവൈത്ത് ദിനാർ 253.45 രൂപ എന്നിങ്ങനെയാണ് ഇന്നലെ വൈകിട്ടത്തെ നിരക്ക്. രാജ്യാന്തര നിരക്കിനെക്കാൾ 5–15 പൈസയുടെ വ്യത്യാസത്തിലാണു ധനവിനിമയ സ്ഥാപങ്ങൾ ഇടപാട് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com