ADVERTISEMENT

പ്രവചനാതീതമായ വിപണിസാഹചര്യത്തിൽ ഒരു മെഗാ ലിസ്റ്റിങ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കേന്ദ്രസർക്കാരിന്റെയും എൽഐസിയുടെയും പൊതുഅഭിപ്രായം. ഓഹരി ലിസ്റ്റിങ്ങിനു പിന്നാലെ എൽഐസി ചെയർമാൻ എം.ആർ കുമാർ 'മനോരമ'യോടു സംസാരിക്കുന്നു.

∙ തകർച്ചയോടെയുള്ള ലിസ്റ്റിങ്ങിൽ നിരാശരായ നിക്ഷേപകരോട്?

അവർ വിഷമിക്കേണ്ട കാര്യമില്ല. അവർ ദീർഘകാല നിക്ഷേപത്തിന് ഊന്നൽ നൽകണം. ഐപിഒയിൽ ഓഹരി വാങ്ങാൻ കഴിയാതെ പോയ പലരും ഓഹരിവിപണിയിൽ നിന്ന് വാങ്ങും. ഒരുപാട് കാലം കുറഞ്ഞ വിലയിൽ തുടരില്ല.

∙ ഇടിവ് പ്രതീക്ഷിച്ചിരുന്നതാണോ? അതോ കണക്കുക്കൂട്ടലിനുമപ്പുറം പോയോ?

പല കാരണങ്ങൾ കൊണ്ട് വിപണിവില മാറാം. ലിസ്റ്റിങ് ദിനത്തിലെ വില ഭാവിയെ അളക്കാനുള്ള ബാരോമീറ്ററല്ല.

lic

നെഗറ്റീവ് ലിസ്റ്റിങ്ങിന് കാരണങ്ങളേറെ

ന്യൂഡൽഹി∙ റഷ്യ–യുക്രെയ്ൻ യുദ്ധം, നാണ്യപ്പെരുപ്പം, സെൻട്രൽ ബാങ്കുകളുടെ പലിശ ഉയർത്തൽ, ഓഹരിവിപണിയിലെ മൊത്തത്തിലുള്ള തകർച്ച തുടങ്ങിയവയാണ് എൽഐസിയുടെ നെഗറ്റീവ് ലിസ്റ്റിങ്ങിൽ കലാശിച്ചതെന്നാണു വിലയിരുത്തൽ. നിലവിലെ സാഹചര്യം മാറിയാൽ ദീർഘകാലത്തിൽ ഓഹരിവില മെച്ചപ്പെടുമെന്നാണു വിദഗ്ധരുടെ നിരീക്ഷണം. ഐപിഒയിൽ ഓഹരി വാങ്ങാനാകാത്തവർക്ക് താഴ്ന്ന വിലയിൽ ഓഹരി വാങ്ങാനാകുന്ന സ്ഥിതിയാണിപ്പോൾ. എൻഎസ്ഇയിൽ 4.51 കോടി ഓഹരിയുടെയും ബിഎസ്ഇയിൽ 27.55 ലക്ഷം ഓഹരിയുടെയും വിനിമയം നടന്നു. ആദ്യ ദിവസത്തെ ഇടിവിലൂടെ ഏകദേശം 42,500 കോടി രൂപയാണു നഷ്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com