ADVERTISEMENT

മുംബൈ∙ അമേരിക്കയിൽ വിലക്കയറ്റം സാമ്പത്തികരംഗത്തെ വീണ്ടും തളർത്തുമെന്ന സൂചനയിൽ ഓഹരി വിപണി ഇടിഞ്ഞതിന്റെ ചുവടു പിടിച്ച് ഇന്ത്യയിലും വൻ ഇടിവ്. വിദേശനിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റൊഴിയുന്നതും രൂപയുടെ വിലിയിടിവും ഓഹരിത്തകർച്ചയ്ക്ക് ആക്കം കൂട്ടി. 

2 മാസത്തിനിടയിലെ ഏറ്റവും വലിയ പതനമാണ് ബിഎസ്ഇ സൂചിക സെൻസെക്സ് നേരിട്ടത്. 1,416.30 പോയിന്റ് അഥവാ 2.61%. 52,792.23ൽ ആണ് ക്ലോസിങ്. എൻഎസ്‍ഇ നിഫ്റ്റി 430.90 പോയിന്റ് (2.65%) താഴ്ന്ന് 15809.40ൽ അവസാനിച്ചു. ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളുടെ ആകെ വിപണി മൂല്യത്തിൽ ഇന്നലെ 6.71 ലക്ഷം കോടി രൂപ കുറവുണ്ടായി. 

ഐടി കമ്പനികളാണു കനത്ത ഇടിവു നേരിട്ടത്. വിപ്രോ, എച്ച്സിഎൽ, ഇൻഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്കാണ് സെൻസെക്സ് ഘടകങ്ങളിൽ ഏറ്റവും വിലിയിടിവ്. ഐടിസി, ഡോ.റെഡ്ഡീസ്, പവർഗ്രിഡ് എന്നിവയുടെ വില ഉയർന്നു.

ചില്ലറവിൽപനശാല ബിസിനസ് രംഗത്തെ കമ്പനികളുടെ പ്രവർത്തനഫലം നിരാശാജനകമായതാണ് അമേരിക്കയിൽ വിലക്കയറ്റത്തിന്റെ രൂക്ഷത കൂടുതൽ വെളിവാക്കിയത്. അതേത്തുടർന്ന് യുഎസ് ഓഹരി വിപണി കഴിഞ്ഞദിവസം 4% ഇടിഞ്ഞു. ഇടിവു തുടരുമെന്നാണു വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com