ADVERTISEMENT

ന്യൂഡൽഹി∙ പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ഓഹരി വിൽപന നടപടികൾ സർക്കാർ റദ്ദാക്കി. വേദാന്ത ഗ്രൂപ്പ്, യുഎസ് നിക്ഷേപക സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ്, സ്ക്വയേഡ് ക്യാപിറ്റൽ അഡ്വൈസേഴ്സ് എന്നിവയാണ് ബിപിസിഎലിൽ സർക്കാരിന്റെ 52.98% ഓഹരി (114.91 കോടി ഓഹരികൾ) വാങ്ങാൻ രംഗത്തുണ്ടായിരുന്നത്. ഇതിൽ 2 യുഎസ് കമ്പനികളും കോവിഡ്, റഷ്യ–യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം പിൻവാങ്ങിയതോടെയാണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. 2020 മാർച്ചിൽ ആരംഭിച്ച നടപടികളാണ് 2 വർഷത്തിനു ശേഷം റദ്ദാക്കുന്നത്. ഓഹരിവിൽപന നടപടികൾ വീണ്ടും തുടങ്ങുന്ന കാര്യം സ്ഥിതിഗതികൾ പരിഗണിച്ച് തീരുമാനിക്കും.

കേന്ദ്രപൊതുമേഖലാ ഹെലികോപ്ടർ കമ്പനിയായ പവൻ ഹംസ് വിൽക്കാനുള്ള തീരുമാനവും കേന്ദ്രസർക്കാർ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ലേലത്തിൽ വിജയിച്ച കൺസോർഷ്യത്തിലെ ഒരു കമ്പനിക്കെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) പ്രഥമ ഓഹരി വിൽപനയോടെ കേന്ദ്രസർക്കാർ ഇക്കൊല്ലത്തെ ഓഹരിവിറ്റഴിക്കൽ ലക്ഷ്യത്തിന്റെ 36 ശതമാനമാണ് കൈവരിച്ചത്. ലക്ഷ്യംവച്ച 65,000 കോടിയിൽ ഇതുവരെ 23,575 കോടി രൂപ നേടി, എൽഐസി ഐപിഒയിലൂടെ 20,516.12 കോടിയും ഒഎൻജിസിയുടെ ഓഹരിവിൽപനയിലൂടെ 3,058.78 കോടിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com