ADVERTISEMENT

ന്യൂഡൽഹി∙ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ജൂൺ 1 മുതൽ പുതുക്കി മോട്ടർ വാഹന വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി മാർച്ചിൽ പ്രഖ്യാപിച്ച കരട് നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇത്. കോവിഡ് കാരണം കഴിഞ്ഞ 2 വർഷമായി തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം പുതുക്കിയിരുന്നില്ല. 

insurance1

പുതിയ വാഹനങ്ങൾക്ക്

പുതിയ കാറുകൾക്ക് (1000 സിസി വരെ) 3 വർഷ സിംഗിൾ പ്രീമിയം 6521 രൂപയാകും (നിലവിൽ 5266). 1500 സിസി വരെയുള്ളയ്ക്ക് 10640 രൂപ(9534), 1500 സിസിക്കു മുകളിലുള്ളവയ്ക്ക് 24596 രൂപ (24305) എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഇരുചക്ര വാഹനങ്ങളുടെ 5 വർഷ സിംഗിൾ പ്രീമിയം 75 സിസിക്കു താഴെയുള്ളവയ്ക്ക് 2901 രൂപ (1045രൂപ), 75–150 സിസിക്ക് 3851(3285), 150–350 സിസിക്ക് 7365(5453), 350 സിസിയിൽ കൂടുതലുള്ളവയ്ക്ക് 15,117രൂപ (13034) എന്നിങ്ങനെയാകും. 

തേഡ് പാർട്ടി ഇൻഷുറൻസ്

ഒരു വാഹനം അപകടത്തിൽപ്പെടുമ്പോൾ ആ വാഹനത്തിനും ഉടമയ്ക്കുമല്ലാതെ മറ്റ് ആളുകൾക്കോ വാഹനങ്ങൾക്കോ ഉണ്ടാകുന്ന നാശത്തിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതാണ് തേഡ് പാർട്ടി ഇൻഷുറൻസ്. ഇത് എല്ലാ വാഹനങ്ങൾക്കും നിർബന്ധമായും എടുത്തിരിക്കണം. സ്വന്തം വാഹനത്തിനുണ്ടാകുന്ന നാശത്തിനു പരിഹാരമായുള്ള ഇൻഷുറൻസ് (own damage cover) വാഹന ഉടമയുടെ താൽപര്യപ്രകാരം എടുക്കേണ്ടതാണ്.

ഏറ്റവും ജനപ്രിയ ടൂ വീലർ വിഭാഗത്തിന് (75 സിസി– 150 സിസി) പ്രീമിയം 5% കുറയും

350 സിസിയിൽ കൂടുതലുള്ളവയ്ക്ക് 21% വർധന

ഇളവുകൾ

സ്കൂൾ ബസുകളുടെ പ്രീമിയത്തിൽ 15% ഇളവ്.

വിന്റേജ് കാറുകൾക്ക് 50% ഇളവ്

ഇലക്ട്രിക് കാറുകൾക്ക് 15% ഇളവ്

ഹൈബ്രിഡ് കാറുകൾക്ക് 7.5% ഇളവ് 

English Summary: Cars and Bikes to Be Costlier from Next Month as Govt Hikes Insurance Rates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com