ഓഹരി വിപണി: കുതിച്ചു കയറിയ സൂചികകൾ തിരിച്ചിറങ്ങി

1248-stock-market
SHARE

മുംബൈ∙ വിപണനത്തിനിടെ 600 പോയിന്റ് വരെ കുതിച്ചുയർന്ന മുംബൈ ഓഹരി സൂചിക വിൽപന സമ്മർദത്തിനു കീഴടങ്ങി 48.88 പോയിന്റ് നഷ്ടത്തിൽ 55,769.23 ൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്കിന്റെ വായ്പനയ അവലോകനത്തിൽ നിരക്കു വർധന പ്രതീക്ഷിക്കാം എന്ന അഭ്യൂഹം ഓഹരി വിപണനത്തെ കാര്യമായി സ്വാധീനിച്ചു. 

വിപണനത്തിന്റെ അവസാന മണിക്കൂറുകളിലായിരുന്നു വൻതോതിലെ ലാഭമെടുപ്പ് ദൃശ്യമായത്. ഇതോടൊപ്പം രൂപ ദുർബലമായതും ഫോറിൻ ഫണ്ടുകളുടെ വിറ്റൊഴിക്കലും വിപണിയെ പിന്നോട്ടടിച്ചു. ദേശീയ ഓഹരി സൂചിക നിഫ്റ്റി, 43.70 പോയിന്റ് ഇടിവോടെ 16,584.30ൽ ക്ലോസ് ചെയ്തു. ഈ ആഴ്ച സെൻസെക്സ് 884.57 പോയിന്റ് നേട്ടമുണ്ടാക്കി (1.61%). നിഫ്റ്റി 231.85 പോയിന്റാണ് മുന്നേറിയത് (1.41%).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS