ബ്ലിങ്കിറ്റിനെ സൊമാറ്റോ ഏറ്റെടുത്തു

zomato
Photo Contributor -monticello, Shutterstoke
SHARE

മുംബൈ∙ ഓൺലൈൻ ഭക്ഷണ ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോ, അതിവേഗ ഡെലിവറി നടത്തുന്ന കമ്പനിയായ ബ്ലിങ്ക് കൊമേഴ്സിനെ (ബ്ലിങ്കിറ്റ്) ഏറ്റെടുത്തു. 4447.48 കോടി രൂപയുടെ ഇടപാടാണ്. പലചരക്കും മറ്റ് നിത്യോപയോഗ സാധനങ്ങളും ഓർഡർ ചെയ്ത് 10 മിനിറ്റിനകം വീട്ടിലെത്തിക്കുന്ന തരം ‘ക്വിക് കൊമേഴ്സ്’ ബിസിനസാണ് ബ്ലിങ്കിന്റേത്. നേരത്തേ ഗ്രോഫേഴ്സ് എന്നായിരുന്നു കമ്പനിയുടെ പേര്. അക്കാലത്തുതന്നെ കമ്പനിയിൽ സൊമാറ്റോ മൂലധന നിക്ഷേപം നടത്തിയിരുന്നു.  ഇത്തരം ബിസിനസിലേക്കുകൂടി പ്രവേശിക്കുന്നത് തങ്ങളുടെ പ്രവർത്തനത്തിന് പ്രയോജനകരമാകുമെന്നു വിലയിരുത്തിയാണ് ഇപ്പോൾ പൂർണ ഏറ്റെടുക്കലിനു സൊമാറ്റോ തയാറായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS