ബിസിനസ് വായ്പ എങ്ങനെ എളുപ്പത്തിലാക്കാം

MSME-money
ക്രിയേറ്റിവ്: മനോരമ
SHARE

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വികസനത്തിൽ മുഖ്യ തടസ്സമാകുന്നത് സാമ്പത്തിക അവബോധമില്ലായ്മയാണെന്ന് പലപ്പോഴും പറയാറുണ്ട്. കൃത്യ സമയത്ത് മികച്ച രീതിയിൽ സാമ്പത്തിക പിന്തുണ നേടിയെടുത്ത് ബിസിനസ് വളർച്ച സാധ്യമാക്കാൻ എംഎസ്എംഇകൾ ‘സിബിൽ റാങ്കി’നെക്കുറിച്ചും വാണിജ്യ വായ്പാ റിപ്പോർട്ടിനെക്കുറിച്ചും അറിവു നേടേണ്ടതുണ്ട്. 

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ അടുത്ത 12 മാസത്തിനുള്ളിൽ നിഷ്ക്രിയ ആസ്തിയിലേക്കു പോകാനുള്ള സാധ്യതകൾ പ്രവചിക്കാനായി മെഷീൻ ലേണിങ് അൽഗോരിതമാണ് സിബിൽ റാങ്കിൽ ഉപയോഗിക്കുന്നത്. എംഎസ്എംഇകൾക്ക് അവയുടെ വായ്പാ ചരിത്ര ഡേറ്റയുടെ അടിസ്ഥാനത്തിൽ 1 മുതൽ 10 വരെയുള്ള റാങ്കു നൽകും. ഏറ്റവും കുറവ് നഷ്ട സാധ്യതയുള്ളതിന് ഒന്നാം റാങ്ക്. ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും വാണിജ്യ വായ്പകൾക്ക് അനുമതി നൽകും മുൻപ് സ്ഥാപനത്തിന്റെ സിബിൽ റാങ്കും വാണിജ്യ വായ്പാ റിപ്പോർട്ടും പരിശോധിക്കും. ചില ബാങ്കുകളും ധന സ്ഥാപനങ്ങളും സിബിൽ റാങ്കിന്റെ അടിസ്ഥാനത്തിൽ എംഎസ്എംഇകൾക്ക് നിരക്കു നിശ്ചയിക്കുകയും ചെയ്യും. മികച്ച സിബിൽ റാങ്ക് ഉള്ള സംരംഭത്തിന് കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭിക്കുകയും ചെയ്യും. 

സാമ്പത്തിക അവസരങ്ങൾക്കായി എംഎസ്എംഇകൾ എങ്ങനെ തയാറായിരിക്കണമെന്നു നോക്കാം.

∙ സ്ഥാപനത്തിന്റെ വലുപ്പം എന്തു തന്നെയായാലും കമ്പനിയുടെ രേഖകൾ തയാറാക്കിവയ്ക്കണം. നികുതി റിട്ടേണുകളായാലും വായ്പാ കണക്കുകളായാലും ഇതു ബാധകമാണ്. കൃത്യമായി സൂക്ഷിച്ചിട്ടില്ലാത്ത സാമ്പത്തിക രേഖകളുടെ അഭാവം വായ്പകൾ നേടുന്നതിന് ബുദ്ധിമുട്ടു സൃഷ്ടിച്ചേക്കാം. 

∙ വായ്പാ സ്വഭാവം മെച്ചപ്പെടുത്തണം. സ്ഥാപനത്തിന്റെ തിരിച്ചടവുകളും വായ്പ എടുക്കലുകളും അച്ചടക്കമുള്ള രീതിയിൽ നടത്തണം. സിബിൽ റാങ്ക് ആറിനു താഴെയാകരുത് എന്ന ലക്ഷ്യംവയ്ക്കുകയും പിന്നീട് ഘട്ടം ഘട്ടമായി പ്രവർത്തിച്ച് ഒന്നിനും നാലിനുമിടയിലുള്ള അവസ്ഥയിലേക്ക് അതിനെ എത്തിക്കാൻ ശ്രമിക്കുകയും വേണം. ആരോഗ്യകരമായ സ്ഥിതിയെ സൂചിപ്പിക്കുന്ന ഈ റാങ്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭിക്കാൻ സഹായകമാകും. 

∙ പണം ചെലവഴിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നതിൽ ജാഗ്രതയോടു കൂടിയ സമീപനമായിരിക്കണം സ്ഥാപനത്തിന് ഉണ്ടാകേണ്ടത്. ബിസിനസ് തന്ത്രങ്ങൾ മെനയുമ്പോൾ ആവശ്യം വന്നാൽ ഉപയോഗിക്കാനാവുന്ന അടിയന്തര ഫണ്ട് ഉണ്ടാകണം. സർക്കാർ പദ്ധതികൾ നിരീക്ഷിക്കുകയും കമ്പനിക്കായി ഏറ്റവും ചെലവു കുറഞ്ഞ വായ്പാ അവസരങ്ങൾ ഉയർന്നു വരുന്നതു കണ്ടെത്തുകയും വേണം. 

∙ കമ്പനിയുടെ സിബിൽ റിപ്പോർട്ടിൽ എന്തെങ്കിലും കുടിശികയോ അവ്യക്തതയോ ഇല്ല എന്ന് ഉറപ്പാക്കണം. എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ വായ്പാ സ്ഥാപനത്തെ സമീപിക്കണം. റിപ്പോർട്ടിലെ ഡേറ്റ സംബന്ധിച്ച് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ നിങ്ങൾക്ക് ട്രാൻസ്‌യൂണിയൻ സിബിലിനെയും സമീപിക്കാം. തർക്കത്തിന്റെ സ്വഭാവമനുസരിച്ച് അത് ബാങ്കുമായും സാമ്പത്തിക സ്ഥാപനവുമായും ബന്ധപ്പെട്ട് പരിഹരിക്കും. വായ്പാ സ്ഥാപനങ്ങൾ പുതുക്കിയ ഡേറ്റ സമർപ്പിച്ചാൽ മാത്രമേ സിബിൽ വായ്പാ റിപോർട്ടിൽ മാറ്റങ്ങൾ വരുത്തൂ എന്നതും ശ്രദ്ധിക്കണം. 

∙ സുജാത അഹ്‌ലാവത് (സീനിയർ വൈസ് പ്രസിഡന്റും ഡയറക്ട് ടു കൺസ്യൂമർ ഇന്ററാക്ടീവ് ഡിവിഷൻ മേധാവിയും, ട്രാൻസ്‌യൂണിയൻ സിബിൽ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS