ADVERTISEMENT

കൊച്ചി ∙ ആഗോളതലത്തിൽ സാന്നിധ്യമുള്ള മലയാളി ഡിജിറ്റൽ പ്രോഡക്ട് എൻജിനീയറിങ് കമ്പനിയായ എക്സ്പെരിയോൺ ടെക്നോളജീസ് വൻതോതിൽ റിക്രൂട്ടിങ്ങിന്. നിലവിൽ 1100 പേർ ജോലി ചെയ്യുന്ന സ്ഥാപനം 3 വർഷത്തിനകം തുടക്കക്കാർ ഉൾപ്പെടെ 1900 പേരെക്കൂടി നിയമിക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ നിയമനം 500 പേർക്ക്. 

യുഎസ്, യുകെ, ജർമനി, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഓഫിസുകളുള്ള എക്സ്പെരിയോണിന്റെ ആസ്ഥാനം തിരുവനന്തപുരം ടെക്നോപാർക്കാണ്. കൊച്ചി ഇൻഫോപാർക്കിലും ഓഫിസുണ്ട്. കോഴിക്കോടും പുതിയ ഓഫിസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. 35 രാജ്യങ്ങളിലായി 350 ലേറെ കമ്പനികളാണ് എക്സ്പെരിയോണിന്റെ ക്ലയന്റ് പട്ടികയിലുള്ളത്. 15 വർഷം മുൻപു സ്ഥാപിതമായ കമ്പനി ട്രാൻസ്പോർട്ടേഷൻ, റീട്ടെയിൽ, ഹെൽത്ത് കെയർ, ഫിനാൻഷ്യൽ സർവീസസ് മേഖലകളിലെ കമ്പനികൾക്കായി സോഫ്റ്റ്‌വെയർ പ്രോ‍ഡക്ടുകളാണു ലഭ്യമാക്കുന്നത്. 

നിലവിൽ, ഒട്ടേറെ വൻകിട കമ്പനികൾ‍ ഞങ്ങളുടെ ഇടപാടുകാരുടെ പട്ടികയിലുണ്ട്. കൂടുതൽ ടിയർ വൺ കമ്പനികൾ ഞങ്ങളുടെ സേവനം തേടുന്നു എന്നതു പരിഗണിച്ചാണു ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്’’ – ബിനു ജേക്കബ് സിഇഒ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com