സ്കോർപിയോ എൻ വിപണിയിൽ; വില 11.99 ലക്ഷം മുതൽ
Mail This Article
×
കൊച്ചി∙ 7 സീറ്റർ ‘സ്കോർപിയോ എൻ’ എസ്യുവി മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചു. 11.99 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ് ഷോറൂം വില. ആദ്യം ബുക്ക് ചെയ്യുന്ന 25000 പേർക്കാണ് ഈ വിലയ്ക്കു ലഭിക്കുക. 30ന് ബുക്കിങ് ആരംഭിക്കും. 2 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലീറ്റർ ഡീസൽ എൻജിൻ വകഭേദങ്ങളിൽ ലഭിക്കും. 6 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക്, 4*4 മോഡലുകളുടെ വില ജൂലൈ 21ന് പ്രഖ്യാപിക്കും. ഉത്സവസീസണിൽ വിതരണം ആരംഭിക്കുകയാണ് ലക്ഷ്യം. എന്നാൽ, തിരഞ്ഞെടുത്ത 30 നഗരങ്ങളിൽ ജൂലൈ 5 മുതൽ ടെസ്റ്റ് ഡ്രൈവിന് വാഹനം ലഭ്യമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.