ADVERTISEMENT

ന്യൂഡൽഹി∙ അധികാര മാറ്റത്തിന്റെ വ്യക്തമായ സൂചന നൽകി റിലയൻസ് ജിയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്ന് മുകേഷ് അംബാനി രാജിവച്ചു.  ചെയർമാനായി  മകൻ ആകാശ് എം. അംബാനിയെ നിയമിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രധാന വിഭാഗമാണ് റിലയൻസ് ജിയോ. ഇരട്ട സഹോദരങ്ങളായ ആകാശ്, ഇഷ എന്നിവർ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ്, ജിയോ മാർട് എന്നിവയുടെ  ബോർഡ് അംഗങ്ങളാണ്. ഇളയ മകൻ ആനന്ദ് അടുത്തിടെയാണ് റീട്ടെയ്ൽ വെഞ്ച്വേഴ്സ് ബോർഡ് ഡയറക്ടറായത്.

നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി ആകാശ് നിർണായക ഇടപെടലുകൾ ജിയോയിൽ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം നടന്ന റിലയൻസിന്റെ വാർഷിക പൊതു യോഗത്തിൽ റിലയൻസ് ഗ്രൂപ്പിൽ മക്കൾക്ക് നിർണായ പങ്കാളിത്തം വൈകാതെ ഉണ്ടാകുമെന്ന സൂചനകൾ മുകേഷ് അംബാനി നൽകിയിരുന്നു.   റിലയൻസ് ജിയോ ഇൻഫോകോം മാനേജിങ് ഡയറക്ടറായി പങ്കജ് മോഹൻ പവാറിനെയും നിയമിച്ചു. 5 വർഷത്തേക്കാണ് നിയമനം. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ബോർഡ് അംഗമാണ്. 

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറായും ജിയോ പ്ലാറ്റ്ഫോമിന്റെ ചെയർമാനായും  മുകേഷ് അംബാനി തുടരും. റിലയൻസിൽ അംബാനി കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം 50.6 ശതമാനമാണ്. സോളർ, ഹൈഡ്രജൻ, ബാറ്ററി തുടങ്ങി ഹരിത ഉൗർജ വികസന രംഗത്ത് വൻ നിക്ഷേപം  ലക്ഷ്യമിടുമ്പോഴാണ് തലപ്പത്ത് മാറ്റം വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com