ADVERTISEMENT

തിരുവനന്തപുരം∙ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പതിവായി മേനി നടിക്കുമെങ്കിലും നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതിൽ കേരളം വളരെ പിന്നിലാണ്. കഴിഞ്ഞ രണ്ടര വർഷത്തെ കണക്കുകളിൽ ഇന്ത്യയിൽ ആകെ വന്ന വിദേശനിക്ഷേപത്തിന്റെ അര ശതമാനം പോലും കേരളത്തിലെത്തിയില്ലെന്നതാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലുള്ളത്. 

വിദേശ നിക്ഷേപം എത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ 13–ാം സ്ഥാനമാണ് കേരളത്തിന്. 2019 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ വിദേശ നിക്ഷേപമെത്തിയത് 4587.81 കോടി രൂപയുടേതാണ്. ഇതിൽ 2021-22 സാമ്പത്തിക വർഷം ലഭിച്ചത് വെറും 310 കോടി. രണ്ടര വർഷ കാലയളവിൽ അയൽ സംസ്ഥാനമായ കർണാടകയിലെത്തിയത്  2.51 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം.

തമിഴ്നാടിന് 46,839. 78 കോടിയാണ് ലഭിച്ചത്. മഹാരാഷ്ട്രയാണ് വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ മുന്നിൽ. 2.88 ലക്ഷം കോടിയുടെ നിക്ഷേപം എത്തി. രണ്ടാംസ്ഥാനം കർണാടകയ്ക്കു ലഭിച്ചു. 3–ാം സ്ഥാനത്തുള്ള ഗുജറാത്തിന് 2.01 ലക്ഷം കോടിയുടെ നിക്ഷേപമെത്തി. രാജ്യത്താകെ ഇൗ രണ്ടര വർഷ കാലയളവിൽ 10.51 ലക്ഷം കോടിയുടെ നിക്ഷേപമാണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com