ADVERTISEMENT
ന്യൂഡൽഹി∙ മാരുതി സുസുകി കോംപാക്ട് എസ്‌യുവി ബ്രെസയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചു.  പുതുക്കിയ എൻജിൻ, 6–സ്പീഡ് ഓട്ടമാറ്റിക് ഗിയർസംവിധാനം, സൺറൂഫ്, 360 ഡിഗ്രി ക്യാമറ, 9ഇഞ്ച് ടച്ച്സക്രീൻ സഹിതമുള്ള ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ വലിയ മാറ്റങ്ങളാണു വരുത്തിയിട്ടുള്ളത്. മാനുവൽ ഗിയറുള്ള 6 വേരിയന്റുകൾ 7.99 ലക്ഷം രൂപ മുതൽ 12.46 ലക്ഷം രൂപ വരെ വിലയിലും ഓട്ടമാറ്റിക് 5 വേരിയന്റുകൾ 10.96 ലക്ഷം രൂപ മുതൽ 13.96 ലക്ഷം രൂപ വരെ വിലയിലും ലഭിക്കും. 102 എച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിൻ ലീറ്ററിന് 20.15 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകുമെന്നു കമ്പനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com