ADVERTISEMENT

കൊച്ചി∙ സെമികണ്ടക്ടർ ചിപ് ലഭ്യത ഉയർന്നുതുടങ്ങിയതിന്റെ സൂചനയായി ജൂണിൽ കാർ നിർമാണവും വിൽപനയും വർധിച്ചു. 2021 ജൂണിലെ വിൽപനയെക്കാൾ 40% കൂടുതലാണ് ഇത്തവണത്തെ വിൽപനയെന്ന് വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻസ് (FADA) അറിയിച്ചു.

2,60,683 പുതിയ കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിഞ്ഞത്. തെലങ്കാന, ലഡാക്ക്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ റീട്ടെയിൽ വിൽപനക്കണക്കുകൾ ഉൾപ്പെടുത്താതെയാണിത്. കേന്ദ്രീകൃത ‘വാഹൻ’ പോർട്ടലിൽ ഈ മേഖലകൾ ഉൾപ്പെട്ടിട്ടില്ല. മൊത്തം വാഹന വിൽപന 15,51 ലക്ഷമാണ്. 27% വർധന. കോവിഡിനുമുൻപത്തെ (2019) ജൂണിലെക്കാൾ 9% കുറവാണിത്. സെമികണ്ടക്ടർ ചിപ് ലഭ്യത ഉയർന്നെങ്കിലും എസ്‌യുവി വിഭാഗത്തിലെ വാഹനങ്ങൾ കിട്ടാൻ നീണ്ട കാത്തിരിപ്പുകാലമുണ്ട്. എങ്കിലും പുതിയ മോഡലുകൾ വിപണിയിലെത്തുമ്പോൾ മികച്ച ബുക്കിങ് ലഭിക്കുന്നത് വിപണിയുടെ നല്ല സ്ഥിതിക്കു തെളിവാണെന്ന് ഫാഡ വിലയിരുത്തി. 

ഇരുചക്ര വാഹന വിപണിയിൽ 20% വിൽപന വർധനയുണ്ട്. 11.19 ലക്ഷം ടൂവീലറുകളാണ് കഴിഞ്ഞ മാസം വിറ്റത്. ഗ്രാമീണമേഖലയുടെ സാമ്പത്തിക നിലയ്ക്ക് വിലക്കയറ്റം വെല്ലുവിളിയാകുന്നതും പലയിടത്തും മഴക്കാലമായതും കാരണമാണ് വിൽപനയിൽ വളർച്ചനിരക്കു കുറഞ്ഞത്. 67696 വാണിജ്യ വാഹനങ്ങൾ ജൂണിൽ വിറ്റു. 89% വർധനയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com