ADVERTISEMENT
മുംബൈ∙ ജൂണിൽ രാജ്യത്തുനിന്നുള്ള കയറ്റുമതി മുൻകൊല്ലം ഇതേ കാലത്തെക്കാൾ 23.52% ഉയർന്ന് 4013 കോടി ഡോളറിന്റേതായി. ഇറക്കുമതിച്ചെലവ് 57.55% കൂടി 6631 കോടി ഡോളർ ആയതോടെ, ഇവ തമ്മിലുള്ള വ്യത്യാസമായ വിദേശവ്യാപാരക്കമ്മി 2618 കോടി ഡോളർ എന്ന സർവകാല ഉയരത്തിലെത്തി. കഴിഞ്ഞ വർഷം ജൂണിൽ 960 കോടി ഡോളറായിരുന്ന കമ്മി ഇപ്പോൾ 172.72% വർധനയാണു രേഖപ്പെടുത്തിയത്.എണ്ണ ഇറക്കുമതി 2130 കോടി ഡോളർ, കൽക്കരി 676 കോടി ഡോളർ, സ്വർണം 274 കോടി ഡോളർ എന്നിങ്ങനെയാണ് ഇപ്പോഴത്തെ നില. ഇവയിലൊക്കെ വൻ കുതിപ്പാണുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com