ADVERTISEMENT

കൊച്ചി ∙ അഗ്രിടെക് സ്റ്റാർട്ടപ് കമ്പനിയായ ഗ്രോകോംസ്, പ്രീ സീരീസ് എ ഫണ്ടിങ്ങിലൂടെ സമാഹരിച്ചത് 1.1 മില്യൻ ‍ഡോളർ (ഏകദേശം 8.77 കോടി രൂപ). ഇൻഫോ എഡ്ജാണു നിക്ഷേപകർ. കൊച്ചി ആസ്ഥാനമായ ഗ്രോംകോംസ് സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും വിപണി സാധ്യതകൾ വിപുലീകരിക്കാനും ഈ തുക ഉപയോഗിക്കും. 

2020 ൽ ജോർജ് കുര്യൻ കണ്ണന്താനം, ബിബിൻ മാത്യൂസ്, പി.നരേന്ദ്രനാഥ് എന്നിവർ ചേർന്നു സ്ഥാപിച്ച സ്റ്റാർട്ടപ് പ്രധാനമായും പ്രവർത്തിക്കുന്നതു സുഗന്ധവ്യഞ്ജന മേഖലയിലാണ്. ഐടിസി, ടാറ്റ കോഫി, സിന്തൈറ്റ് തുടങ്ങിയവ വൻകിട കമ്പനികളിലെ ജോലി പരിചയവുമായാണു മൂവർ സംഘം ഗ്രോംകോംസ് ആരംഭിച്ചത്. കർഷകരിൽ നിന്നു വാങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങൾ, ഒലിയോ റെസിൻസ്, പ്ലാന്റ് േബസ്ഡ് പ്രോട്ടിൻസ്, ഫ്ലേവേഴ്സ്, എൻസൈംസ് തുടങ്ങിയ ഉൽപന്നങ്ങൾ ആഗോളതലത്തിൽ ഭക്ഷ്യോൽപന്ന നിർമാതാക്കൾക്കു ലഭ്യമാക്കുകയാണു ചെയ്യുന്നത്. 

‘സുഗന്ധവ്യഞ്ജന മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരിടത്തു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നത്. കർഷകരെയും കമ്പനികളെയും ഞങ്ങളുടെ പോർട്ടലിൽ ഉൾപ്പെടുത്തി ഒരു മാർക്കറ്റ് പ്ലേസ് ഒരുക്കുകയാണു ചെയ്യുന്നത്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രയാസമില്ലാതെ വിൽക്കാനും കമ്പനികൾക്ക് എളുപ്പത്തിൽ അവ വാങ്ങാനും കഴിയും. 

ഉൽപന്നങ്ങൾ സംഭരിക്കാനായി വെയർഹൗസുകൾ പോലുള്ള സൗകര്യങ്ങൾ വർധിപ്പിക്കും– ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ജോർജ് കുര്യൻ കണ്ണന്താനം പറഞ്ഞു.സുഗന്ധവ്യഞ്ജന വിപണന ശൃംഖലയിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഗ്രോംകോംസിനു കഴിയുമെന്ന് ഇൻഫോ എഡ്ജ് പാർട്നർ ചിൻമയ ശർമ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com