ADVERTISEMENT

പാചക താൽപര്യമുള്ള വനിതകൾക്കു നന്നായി ശോഭിക്കാവുന്ന ഒരു ലഘു ബിസിനസാണ് ഓൺലൈൻ ലഞ്ച്.  പ്രാദേശികമായ നല്ല നാടൻ ഭക്ഷണങ്ങൾക്ക് ഈ രംഗത്തു ശോഭിക്കാം. പൊതുജനങ്ങൾക്ക് താൽപര്യമുണ്ടാകുന്നതും ഹോട്ടലുകൾ, കന്റീനുകൾ എന്നിവിടങ്ങളിൽ പൊതുവെ ലഭിക്കാത്തതുമായ ഭക്ഷ്യവിഭവങ്ങൾ ഇതിനായി തയാറാക്കാം. ചക്ക എരിശേരി, ചക്കക്കുരു മാങ്ങാക്കറി, ചീര തോരൻ, വറുത്തരച്ച കോഴിക്കറി തുടങ്ങിയവ ലഞ്ചിൽ ഉൾപ്പെടുത്തണം. ഇന്നത്തെ ഓൺലൈൻ ഭക്ഷ്യവിതരണക്കാർ വഴി ലഭിക്കാത്ത ഭക്ഷ്യ വിഭവങ്ങൾക്ക് പ്രാധാന്യം നൽകണം. ഒരു കുടുംബ ബിസിനസായി ഇത് പ്ലാൻ ചെയ്യാം.

പ്രവർത്തന രീതി

∙ ഒന്നോ രണ്ടോ പഞ്ചായത്തുകളോ മുനിസിപ്പാലിറ്റികളോ തിരഞ്ഞെടുത്ത് പ്രവർത്തനം തുടങ്ങണം. 

∙ പ്രാദേശികമായി ജനങ്ങൾക്ക് താൽപര്യമുള്ള ഭക്ഷണം ഏതാണെന്നു മനസ്സിലാക്കി വേണം ബിസിനസ് പ്ലാൻ ചെയ്യാൻ.

∙ ഭക്ഷണ സാധനങ്ങൾ സ്വന്തം ഭവനത്തിൽ ഉണ്ടാക്കാം. പുറത്തുള്ള വീടുകളിൽ പറഞ്ഞ് ഉണ്ടാക്കി വാങ്ങാം.

∙ ചില വിഭവങ്ങൾക്ക് പ്രത്യേകം കൈപ്പുണ്യമുള്ള വീട്ടമ്മമാർ ഉണ്ടാകും. അത്തരം വിഭവങ്ങൾ അവരിൽനിന്നു ശേഖരിക്കണം.

∙ തുടക്കത്തിൽ ഊണ്, ഫ്രൈഡ് റൈസ്, ബിരിയാണി തുടങ്ങിയ ഏതാനും ഇനങ്ങളും കറികളും മതിയാകും. പതിയെ വൈവിധ്യമാർന്ന വിഭവങ്ങൾ നൽകണം.

∙ ചപ്പാത്തി, പൊറോട്ട, മത്സ്യക്കറികൾ, മാംസക്കറികൾ, പച്ചക്കറികൾ,സ്റ്റൂ തുടങ്ങി ഏതെല്ലാം നൽകാൻ കഴിയും എന്ന് ചിന്തിച്ച് പരസ്യം നൽകണം. 

                                                     വിപണനരീതി സംബന്ധിച്ച് നാളെ വായിക്കുക

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com