ADVERTISEMENT

ആഘോഷങ്ങൾ കളർഫുൾ ആക്കുക തന്നെ വേണം. അതിന് ആകർഷകമായ വസ്ത്രങ്ങൾ ആകർഷകമായിത്തന്നെ അണിയിച്ചൊരുക്കണം. ഇത്തരം പ്രവൃത്തികൾ സ്ത്രീ സംരംഭകർക്കു ചെയ്യാവുന്നതാണ്. വീട്ടമ്മമാർക്ക് ഒറ്റയ്ക്കോ സംയുക്തമായോ ചെയ്യാവുന്ന ഒരു സ്റ്റാർട്ടപ്പ് ബിസിനസാണ് വസ്ത്രങ്ങൾ ഉടുപ്പിച്ചു നൽകൽ. പാരമ്പര്യ വസ്ത്രങ്ങൾ അണിയുന്നതിനാണു പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പുതുതലമുറയ്ക്ക് ഇത്തരം വസ്ത്രങ്ങൾ വേണംതാനും. അങ്ങനെ വലിയ ഒരു ബിസിനസ് അവസരങ്ങൾ ഇതിൽ ഉണ്ട്.

പ്രവർത്തനരീതി

വിവാഹം, വാർഷികം, ജന്മദിനങ്ങൾ, പാർട്ടി പ്രോഗ്രാമുകൾ, ഇന്റർവ്യൂകൾ, സെമിനാറുകൾ തുടങ്ങി എല്ലാത്തരം പ്രോഗ്രാമുകൾക്കും വൈവിധ്യമാർന്ന വസ്ത്രങ്ങൾ വേണ്ടിവരും. ഇത്തരം പ്രോഗ്രാമുകൾ നടത്തുന്നവരുമായി ബന്ധപ്പെട്ട് ഓർഡർ ശേഖരിക്കുകയാണ് ആദ്യം വേണ്ടത്. സാരി, സെറ്റ്മുണ്ട് തുടങ്ങിയവാണു പ്രധാനമായും ആവശ്യം വരുന്നത്. കല്യാണപ്പെണ്ണിനു മാത്രമല്ല, തോഴിമാർക്കും അമ്മമാർക്കും വരെ ഇപ്പോൾ സാരി ഉടുപ്പിക്കേണ്ട സ്ഥിതിയാണ്.

ആധുനികവും ആത്യകർഷകവുമായ രീതിയിൽ സാരി ഉടുപ്പിക്കാൻ നന്നായി പഠിക്കുകയാണ് ആദ്യം വേണ്ടത്. വിവാഹ വസ്ത്രങ്ങൾ‍ ഡിസൈൻ ചെയ്തു സ്റ്റിച്ച് ചെയ്തു നൽകുന്നവരെയും ഫാഷൻ ഡിസൈനർമാരെയും സമീപിച്ചാൽ മതി.മുണ്ട്, മാമോദീസ വസ്ത്രങ്ങൾ, പട്ടു പാവാടകൾ പോലുള്ള ഡ്രസുകൾ എന്നിവയും നന്നായി ഉടപ്പിച്ചു നൽകാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com