ADVERTISEMENT

ആഘോഷവേളകൾക്കായി വസ്ത്രങ്ങൾ ഉടുപ്പിച്ചുനൽകുന്നതിന്റെ വിപണനത്തിൽ സോഷ്യൽ മീഡിയയാണ് ഏറ്റവും ഫലപ്രദമായ മാധ്യമം. ഇതിനെ നന്നായി ഉപയോഗപ്പെടുത്തണം.

∙ വിവാഹം പോലുള്ള ആഘോഷങ്ങൾ നടക്കാൻ പോകുന്ന വിവരം മനസ്സിലാക്കി അവരുമായി ബന്ധപ്പെട്ടു നേരിട്ട് ഓർഡർ പിടിക്കാവുന്നതാണ്.

∙ വസ്ത്ര സ്റ്റിച്ചിങ് സെന്ററുകളാണു മറ്റൊരു പ്രധാനം ഉറവിടം. പ്രദേശത്തുള്ള ഇത്തരം കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നാൽ ധാരാളം വർക് ഓർഡർ ലഭിക്കും.

∙ തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ടു നേരിട്ടേക്കാം. മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീടു വർക്ക് വന്നു ചേരും.

∙ വസ്ത്രധാരണം അനായാസവും സമ്പൂർണവും അത്യാകർഷകവും കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യാനുള്ള കഴിവും എല്ലാം ഒത്തുചേരുമ്പോഴാണ് ശ്രദ്ധേയമാകുന്നത്. നിരക്കിന്റെ/പ്രതിഫലത്തിന്റെ കാര്യവും ശ്രദ്ധിക്കണം. തീരെ കുറയണമെന്നല്ല. പരമാവധി ഫ്ലെക്സിബിൾ ആകാൻ ശ്രമിക്കണം.

അടിസ്ഥാന സൗകര്യങ്ങൾ

നന്നായി ചെയ്യാനുള്ള/ വസ്ത്രം ഉടുപ്പിക്കാനുള്ള കഴിവ് സമ്പാദിക്കുകയാണ് അത്യാവശ്യം വേണ്ട യോഗ്യത. സ്ഥലം, കെട്ടിടം, മെഷിനറികൾ ഇതൊന്നും ഇവിടെ പ്രശ്നമല്ല. മിക്കവാറും അതതു സൈറ്റിൽ ചെന്നാണ് ഇത്തരം വർക്കുകൾ ചെയ്യേണ്ടത്. സംരംഭകരുടെ വസ്ത്രധാരണവും സംസാരവും പെരുമാറ്റവും ‘റോയൽ’ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സീസണുകളിൽ മികച്ച വർക്ക് ലഭിക്കും. അല്ലാത്തപ്പോൾ മറ്റു സംരംഭങ്ങൾ ചെയ്യാ‍ൻ ശ്രമിക്കാം. സൈഡ് ബിസിനസ് എന്ന നിലയിലും സമ്പാദിക്കാം.

 

ടി.എസ്.ചന്ദ്രൻ (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com