10 കോടിക്കുമേൽ വിറ്റുവരവെങ്കിൽ ഇടപാടിന് ഇ–ഇൻവോയ്സ്

SHARE

ന്യൂഡൽഹി∙ 10 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ്  ഇടപാടുകൾക്ക് ഒക്ടോബർ 1 മുതൽ ഇ–ഇൻവോയ്സ് നിർബന്ധമാക്കി. നിലവിലെ പരിധി 20 കോടി രൂപയാണ്. ഇ–ഇൻവോയിസിങ് പരിധി ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു.

2020 ഒക്ടോബർ ഒന്നിന് ഇ–ഇൻവോയിസ് നിർബന്ധമാക്കുമ്പോൾ പരിധി 500 കോടി രൂപയായിരുന്നു. ഇത് പിന്നീട് 2021 ജനുവരിയിൽ 100 കോടിയാക്കി. 2021 ഏപ്രിലിൽ 50 കോടിയും 2022 ഏപ്രിലിൽ ഇത് 20 കോടിയുമായി കുറച്ചു. ഇത് ക്രമേണ 5 കോടി വരെയായി കുറയ്ക്കാനാണ് കേന്ദ്ര പരോക്ഷ നികുതി ബോർഡിന്റെ നീക്കം.വ്യാജ ബില്ലുകൾ വഴിയുള്ള നികുതിവെട്ടിപ്പു തടയാനും റിട്ടേൺ സമർപ്പണം എളുപ്പമാക്കുന്നതിനുമാണ് ഇ–ഇൻവോയ്സ് നിർബന്ധിതമാക്കുന്നത്.

ചരക്കുനീക്കം ആരംഭിക്കുന്നതിനു മുൻപുതന്നെ ഇ–ഇൻവോയ്സിങ് നടത്തണം. ഇതിനായി ജിഎസ്ടി കോമൺ പോർട്ടൽ വഴിയോ ഇ–ഇൻവോയ്സ് റജിസ്ട്രേഷൻ പോർട്ടലായ einvoice1.gst.gov.in വഴിയോ ഇ-ഇൻവോയ്സ് റജിസ്ട്രേഷൻ എടുക്കണം. ഇ-വേ ബിൽ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾക്ക് ആ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ- ഇൻവോയ്‌സിങ് പോർട്ടലിൽ ലോഗിൻ ചെയ്യാം. 10 കോടിയിലേറെ വിറ്റുവരവുണ്ടായിട്ടും ഇ–ഇൻവോയ്സ് തയാറാക്കിയില്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല.

അതേസമയം, നികുതിയില്ലാത്ത ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ-ഇൻവോയ്‌സിങ് ആവശ്യമില്ല. ചില മേഖലകളെയും ഇ–ഇൻവോയ്സിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}