ജിഎസ്ടി വരുമാനത്തിൽ 29% വർധന

GST
പ്രതീകാത്മക ചിത്രം.
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തിൽ 29% വർധന. കഴിഞ്ഞ വർഷം ജൂലൈയിലെ 1,675 കോടിയായിരുന്നു ജിഎസ്ടി വരുമാനം. കഴിഞ്ഞ മാസം 2,161 കോടിയായി വർധിച്ചു. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാർ നിർത്തലാക്കിയ ശേഷം നികുതി വരുമാനം വർധിക്കുന്നത് നല്ല സൂചനയാണെങ്കിലും ലക്ഷ്യമിട്ടതിലേക്ക് എത്താനായിട്ടില്ല. ഓരോ വർഷവും 14% നികുതി വരുമാന വർധനയാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതിലേക്ക് എത്താൻ 1300 കോടിയോളം രൂപ കഴിഞ്ഞ മാസം അധികം കിട്ടേണ്ടതാണ്. നഷ്ടപരിഹാര പാക്കേജ് തുടർന്നിരുന്നെങ്കിൽ ഇത്രയും തുക സംസ്ഥാന സർക്കാരിന് അധികം കേന്ദ്രത്തിൽ നിന്നു ലഭിക്കുമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}