ADVERTISEMENT

അരിഞ്ഞ്, വൃത്തിയാക്കി, പൊതിഞ്ഞെത്തിക്കുന്ന ഉൽപന്നങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രം സൂപ്പർ മാർക്കറ്റുകളാണ്. മികച്ച വിൽപന ക്ലീൻ ചെയ്ത പച്ചക്കറിക്കുണ്ട്. അതതു ദിവസം തന്നെ സപ്ലൈ ചെയ്യാനാണു ശ്രമിക്കേണ്ടത്. അത്തരം പച്ചക്കറികളാണ് ജനങ്ങൾ കൂടുതലും ഇഷ്ടപ്പെടുന്നത്. സാധാരണ പച്ചക്കറി ഷോപ്പുകളിലും പലചരക്കു കടകളിലും ഫ്ലാറ്റുകൾ, വില്ലകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചും വിൽക്കാം. ക്വാർട്ടേഴ്സുകൾ, കാന്റീനുകൾ എന്നിവിടങ്ങളിലും നേരിട്ടു വിൽക്കാം.

അതതു ദിവസം വിൽക്കാവുന്ന ഉൽപന്നങ്ങൾ ശേഖരിച്ചു വിതരണം നടത്തുന്ന ഏജൻസികളും മിക്കവാറും എല്ലാ പ്രദേശത്തും തന്നെ ഉണ്ട്. അതുവഴിയും വിൽപന ഉറപ്പു വരുത്താം. ബൾക്കായി വാങ്ങുന്ന കേറ്ററിങ് സർവീസുകാരും ധാരാളം ഉണ്ട്. ക്രെഡിറ്റ് വിൽപന തീരെ വരില്ല എന്നതാണ് ഈ കച്ചവടത്തിന്റെ സവിശേഷത. മികച്ച ലാഭവിഹിതവും ലഭിക്കും.

അടിസ്ഥാന സൗകര്യങ്ങൾ

പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഒരുക്കാതെ ഇത്തരം സംരംഭങ്ങൾ കുടുംബ ബിസിനസായി നടത്താവുന്നതാണ്. ഈ പ്രോസസിങ് എല്ലാ തന്നെ അതതു ഭവനത്തിൽ ചെയ്യാനാകും. വലിയ പാത്രത്തിൽ മഞ്ഞൾ, ഉപ്പു ചേർത്ത വെള്ളത്തിൽ മുക്കിവയ്ക്കണം. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് അരിഞ്ഞു പൊതിയാം. തൂക്കം അറയാൻ ഒരു ഇലക്ട്രോണിക് വേയിങ് ബാലൻസ് വേണ്ടിവരും. കൈകൊണ്ടു സീൽ ചെയ്യാവുന്ന ഒരു ഹാൻഡ് സീലിങ് മെഷിനറിയും. പ്രിന്റ്ഡ് പൗച്ചുകൾ ഉപയോഗിക്കുന്നത് നന്നായി. അതുതന്നെ പരമാവധി സുതാര്യമാക്കാനും ശ്രദ്ധിക്കണം. കൃത്രിമമായി ഒന്നും ചേർക്കുകയും ചെയ്യരുത്.

വീട്ടിലുള്ള വാഹനങ്ങൾ ഉപയോഗിച്ചു വിതരണം നടത്താവുന്നതാണ്. വിശ്വാസ്യത പിടിച്ചുപറ്റാൻ കഴിഞ്ഞാൽ മികച്ച ഭാവി ഉറപ്പാക്കാം. 50% വരെ അറ്റാദായം പ്രതീക്ഷിക്കാം. എഫ്എസ്എസ്എഐ, പാക്കർ അംഗീകാരവും നേടണം.

ടി.എസ്.ചന്ദ്രൻ, (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com