ADVERTISEMENT

ഓഹരി വിപണിയിൽ ഈ മാസം 20 ദിവസങ്ങളിൽ മാത്രമേ വ്യാപാരത്തിന് അവസരം ലഭിക്കുകയുള്ളൂ. ശനി, ഞായർ എന്നിവയ്ക്കു പുറമെ മൂന്ന് അവധിദിനങ്ങൾകൂടിയുള്ളതാണു കാരണം. 9നു മുഹറം, 15നു സ്വാതന്ത്ര്യ ദിനം, 31നു വിനായക ചതുർഥി എന്നിവ പ്രമാണിച്ചു വിപണി പ്രവർത്തിക്കില്ല.

 ബോണസ് ഓഹരി

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) ഓഹരിയുടമകൾക്കു ബോണസ് ഓഹരി അനുവദിക്കുന്നതു പരിഗണിക്കും. ഇതിനായി വ്യാഴാഴ്ച കമ്പനിയുടെ ബോർഡ് യോഗം ചേരുന്നുണ്ട്.

 പ്രവർത്തനഫലം

ബാങ്ക് ഓഫ് ഇന്ത്യ, സീമെൻസ്, വോൾട്ടാസ്, ഗോദ്റജ് പ്രോപ്പർട്ടീസ്, ഗേറ്റ്‌വേ ഡിസ്ട്രിപാർക്സ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവ ഏപ്രിൽ – ജൂൺ കാലയളവിലെ പ്രവർത്തന ഫലം ഇന്നു പ്രഖ്യാപിക്കും. ഇവയുടെ ബോർഡ് യോഗം ഇന്നു ചേരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com