കേന്ദ്രത്തിന്റെ 4ജി പദ്ധതി; കേരളത്തിൽ കവറേജ് കുറവുള്ള 214 ചെറുഗ്രാമങ്ങൾ 4ജി ആകും

4g
SHARE

ന്യൂഡൽഹി∙ ഗ്രാമപ്രദേശങ്ങളിൽ 4ജി എത്തിക്കാനുള്ള പുതിയ കേന്ദ്രപദ്ധതി വഴി കേരളത്തിൽ മൊബൈൽ കവറേജ് തീർത്തും കുറവുള്ള 241 ചെറുഗ്രാമങ്ങൾക്ക് ഗുണം ലഭിക്കും. ഇതിൽ മലയോര മേഖലകളിൽപ്പെട്ട പല സ്ഥലങ്ങളിലും നിലവിൽ ഒരു ഓപ്പറേറ്ററുടെയും ശക്തമായ കവറേജ് ലഭ്യമല്ല.മൊബൈൽ കവറേജ് തീർത്തുമില്ലാത്ത 214 പ്രദേശങ്ങൾക്കു പുറമേ നിലവിൽ 3ജി അല്ലെങ്കിൽ 2ജി മാത്രമുള്ള കേരളത്തിലെ 27 ഗ്രാമങ്ങളെയും 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും.

രാജ്യമാകെ 7,287 ഗ്രാമങ്ങളാണ് മൊബൈൽ കവറേജ് ഇല്ലാത്ത 'അൺകവേർഡ്' വിഭാഗത്തിൽ കേന്ദ്ര ടെലികോം വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ 4ജി ഗ്രാമങ്ങളാക്കി മാറ്റാൻ 26,316 കോടി രൂപയുടെ പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പുറമേ 2ജി/3ജി മാത്രമുള്ള 6,279 ഗ്രാമങ്ങളെയും 4ജി ആക്കി മാറ്റും. ബിഎസ്എൻഎല്ലിന്റെ സഹായത്തോടെയാണ് 4ജി അപ്ഗ്രഡേഷൻ.

∙ കേരളത്തിൽ അൺകവേർഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ചെറുഗ്രാമങ്ങളുള്ളത് ഇടുക്കിയിലാണ്. 65 എണ്ണം. മറ്റു ജില്ലകളിലെ കണക്കിങ്ങനെ: കാസർകോട് (42), തിരുവനന്തപുരം (28), പാലക്കാട് (26), വയനാട് (16), എറണാകുളം (13), തൃശൂർ (13), കോട്ടയം (12), കൊല്ലം (9), മലപ്പുറം (6), പത്തനംതിട്ട (5), കണ്ണൂർ (3), ആലപ്പുഴ (2), കോഴിക്കോട് (1).

∙ രാജ്യത്ത് മൊബൈൽ കവേറേജ് തീർത്തുമില്ലാത്ത അൺകവേർഡ് വിഭാഗത്തിൽ ഏറ്റവുമധികം ഗ്രാമങ്ങളുള്ളത് ആന്ധ്രപ്രദേശിലാണ്. 3,104 ഗ്രാമങ്ങൾ. രണ്ടാമത് മധ്യപ്രദേശ്, 3043. അൺകവേർഡ് ഗ്രാമങ്ങൾ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ: രാജസ്ഥാൻ (2950), മഹാരാഷ്ട്ര (1714),ഒഡീഷ (1792), മേഘാലയ (1527), ജാർഖണ്ഡ് (1367), അരുണാചൽ പ്രദേശ് (1250), ഹിമാചൽ പ്രദേശ് (1226).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}