എണ്ണ ഉൽപാദനം കൂട്ടും

SHARE

വിയന്ന∙ എണ്ണ ഉൽപാദനം  കൂട്ടാൻ ഒപെക്. സെപ്റ്റംബറിൽ പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ  വർധന വരുത്താനാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ  തീരുമാനം. ജൂലൈയിലും, ഓഗസ്റ്റിലും ഉൽപാദനത്തിൽ  വർധന നടപ്പാക്കിയിരുന്നു. എണ്ണ വിലയിലെ വർധനയും റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം വിതരണത്തിൽ ഉണ്ടായ അനിശ്ചിതത്വവും ഒഴിവാക്കാനാണ് നടപടി. കോവിഡ് കാലത്ത്  എണ്ണ വില ഇടിഞ്ഞതോടെ ഉൽപാദനം ഗണ്യമായി കുറച്ചിരുന്നു. ഈ കുറവ് സെപ്റ്റംബറോടെ ഇല്ലാതാവും. സാമ്പത്തിക രംഗം ഉണർവിന്റെ സൂചന നൽകി തുടങ്ങിയതും ഉൽപാദനം വർധിപ്പിക്കാൻ  കാരണമാണ്. റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയിൽ നിന്നുള്ള എണ്ണ, പ്രകൃതി വാതക കയറ്റുമതി കുറഞ്ഞിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}