ADVERTISEMENT

പോപ്കോൺ ആസ്വാദ്യകരമായ സ്നാക്സ് വിഭവമായി മാറിയിട്ടുണ്ട്. ചെറിയ മുതൽ മുടക്കിൽ വീട്ടിൽത്തന്നെ ഈ ലഘു സംരംഭം തുടങ്ങാം. വിശാലമായ വിപണിയും മെച്ചപ്പെട്ട ലാഭവിഹിതവും പ്രത്യേകതകൾ . ചോളമാണ് പ്രധാന അസംസ്കൃത വസ്തു. ഇത് കുറഞ്ഞ വിലയിൽ ലഭിക്കും. വ്യത്യസ്തങ്ങളായ ഗന്ധങ്ങൾ ചേർത്തും പോപ്കോൺ നിർമിക്കാം.

നിർമാണ രീതി

പൊതു വിപണിയിൽ നിന്നു മികച്ച ഇനം ചോളം സംഭരിക്കുക. കൂടാതെ ഗന്ധങ്ങൾക്കുള്ള പൗഡറും ഭക്ഷ്യ എണ്ണയും വാങ്ങണം. പോപ്കോൺ നിർമിക്കുവാൻ യന്ത്രങ്ങൾ ലഭ്യമാണ്. അത്തരത്തിൽ ഒരു യന്ത്രം വാങ്ങി വീട്ടിൽ സ്ഥാപിക്കുക.

അതിലേക്കു വൃത്തിയാക്കിയ ചോളവും എണ്ണയും ആവശ്യമായ പൗഡറുകളും ചേർക്കുക. പൗഡർ മുൻകൂട്ടി മിക്സ് ചെയ്യുന്നത് നല്ലതാണ്. മിനിറ്റുകൾക്കുള്ളിൽ തയാറാകും. പോപ്കോൺ നിർമിച്ച ശേഷം ഗന്ധങ്ങൾ ബ്ലെൻഡ് ചെയ്യുന്ന സംവിധാനവും നിലവിലുണ്ട്. 30 ഗ്രാം പാക്കറ്റുകളിലാണു പോപ്കോൺ വിൽപനക്കെത്തുന്നത്. പ്രാദേശിക സൗകര്യങ്ങൾക്കനുസരിച്ചു അളവു നിശ്ചയിക്കാം. പാക്കിങ് ആകർഷകമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com