ന്യൂഡൽഹി∙ ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി കഴിഞ്ഞ മാസം കേന്ദ്രസർക്കാർ വർധിപ്പിച്ച ഡീസൽ കയറ്റുമതി തീരുവ വീണ്ടും കുറച്ചു. 11 രൂപയായിരുന്നത് 5 രൂപയായി കുറച്ചു. ഏവിയേഷൻ ഇന്ധനത്തിന്റേത് (എടിഎഫ്) പൂർണമായും ഒഴിവാക്കി. പെട്രോളിന് ഏർപ്പെടുത്തിയ 6 രൂപ മുൻപ് പൂർണമായും ഒഴിവാക്കിയിരുന്നു. തീരുമാനം ആഭ്യന്തര വിലയെ ബാധിക്കില്ലെന്നതിനാൽ സാധാരണക്കാർക്ക് ഇന്ധനം ലഭിക്കുന്ന വിലയിൽ മാറ്റമില്ല. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനു മേൽ ടണ്ണിന് അധിക നികുതിയായി ചുമത്തിയ 17,000 രൂപ 17,750 രൂപയായി വർധിപ്പിച്ചു. രാജ്യാന്തര വിലയിലുണ്ടായ നേരിയ വർധന മൂലമാണിത്.റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതി വർധിച്ചതോടെ രാജ്യത്തെ റിഫൈനറികൾക്ക് എണ്ണ ലഭിക്കുന്ന അളവിൽ കുറവുണ്ടായിരുന്നു.
ഡീസൽ കയറ്റുമതി തീരുവ വീണ്ടും കുറച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}