കുക്കർ വിൽപനയിൽ ആമസോണിനെതിരെ നടപടി

amazon
SHARE

ന്യൂഡൽഹി∙ നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിൽക്കാൻ അനുവദിച്ചതിന് ആമസോണിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നടപടി. ഒരു ലക്ഷം രൂപ പിഴയ്ക്കു പുറമേ, ആകെ വിറ്റ 2,265 കുക്കറുകൾ തിരിച്ചെടുത്ത് ഉപയോക്താക്കൾക്കു പണം തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു. 

ഉത്തരവിലെ നടപടികൾ സ്വീകരിച്ച് 45 ദിവസത്തിനുള്ളിൽ വിവരം അറിയിക്കണമെന്നാണ് നിർദേശം. 2,265 കുക്കറുകൾ വിറ്റതുവഴി 6.14 ലക്ഷം രൂപയാണ് കമ്മിഷനായി ആമസോണിനു ലഭിച്ചത്. കമ്മിഷൻ ലഭിക്കുന്നതിനാൽ ആമസോണിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് സിസിപിഎ നിരീക്ഷിച്ചു. പേയ്ടിഎം മാളിനെതിരെയും മുൻപ് സമാനമായ നടപടി സ്വീകരിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}