ADVERTISEMENT

പ്രാദേശികമായി നന്നായി വിറ്റഴിക്കാൻ പറ്റുന്ന ഉൽപന്നമാണു പോപ്കോൺ. സൂപ്പർമാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ, ഹോട്ടലുകൾ, ചെറിയ പെട്ടിക്കടകൾ, പലചരക്കു ഷോപ്പുകൾ എന്നിവിടങ്ങളിൽ എവിടെയും വിൽക്കാം. ധാരാളം വിതരണക്കാർ ഇത്തരം ഉൽപന്നങ്ങൾ ഏറ്റെടുത്തു വിൽക്കാൻ തയാറായിട്ടുണ്ട്. വിപണനം ഒരു പ്രശ്നമേ ആവില്ല. നേരിട്ടു വിൽക്കാനുള്ള സൗകര്യമാണ് ആദ്യ നാളുകളിൽ സ്വീകരിക്കേണ്ടത്.

ടി.എസ്.ചന്ദ്രൻ

മികച്ച ഗുണമേന്മയിലും അത്യാകർഷകമായ പായ്ക്കിങ്ങുകളിലും പോപ്കോൺ വിൽക്കാൻ ശ്രമിക്കണം. ക്രെഡിറ്റ് കച്ചവടമാണ് ഈ രംഗത്തുള്ളവർ നേരിടുന്ന പ്രധാന പ്രശ്നം. അതു വരാതെ ശ്രദ്ധിക്കണം. 30 ഗ്രാം പാക്കറ്റിന് 20 രൂപയാണു പൊതുവിപണിയിൽ കാണുന്നത്. വിതരണക്കാർക്ക് 15 രൂപയ്ക്കു നൽകേണ്ടതായി വരും. എങ്കിലും മികച്ച ലാഭവിഹിതം ലഭിക്കുകയും ചെയ്യും.

അടിസ്ഥാന സൗകര്യങ്ങൾ

∙ വീട്ടിലെ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടു തന്നെ ഇതിന്റെ ബിസിനസ് ആരംഭിക്കാം. 100 ച.അടി മുറി, പവർ പ്ലഗ് ഇത്രയും മതി.

∙ മണിക്കൂറിൽ 5 കിലോഗ്രാം ഉൽപാദിപ്പിക്കാവുന്ന മെഷിനറി 50,000 രൂപ മുടക്കിൽ ഓൺ ലൈനിൽ വാങ്ങാനാകും. 

∙ കുടുംബ ബിസിനസ് എന്ന നിലയിൽ തൽക്കാലം ഇതിൽ തുടങ്ങിയാൽ മതിയാകും.

∙ നിർമാണത്തിൽ ഒരാളും വിതരണത്തിൽ/വിൽപനയിൽ ഒരാളും കൂടി ഉണ്ടെങ്കിൽ നന്നായി പ്രവർത്തിപ്പിക്കാം.

∙ പായ്ക്കിങ്ങിനു കണ്ടെയ്നറുകൾ (പ്ലാസ്റ്റിക് –കപ്പ് ടൈപ്പ്) ആണ് പൊതുവെ ഉപയോഗിച്ചു വരുന്നത്.

∙ മികച്ച പ്രിന്റഡ് പൗച്ചുകൾ ഉപയോഗിക്കുന്നത് (transparent) ഗുണം ചെയ്യും.

∙ fssai, packer ലൈസൻസുകൾ എടുത്തിട്ടു വേണം വിപണിയിൽ ഇറക്കുവാൻ.

∙ 5 എച്ച്പിയിൽ താഴെ മാത്രം പവർ ഉപയോഗിക്കുന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതി ആവശ്യമില്ല.

∙ 25% എങ്കിലും അറ്റാദായം മൊത്ത വിതരണത്തിൽ ലഭിക്കുമെന്നാണു കണക്ക്.

മറ്റൊരു ബിസിനസിനെപ്പറ്റി നാളെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com