ADVERTISEMENT
ജനങ്ങളുടെ കൈവശമുള്ള സ്വർണം ബാങ്കുകൾ വഴി നിക്ഷേപിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ, കാലാവധി എത്തുന്നതിനുമുൻപു നിക്ഷേപം പിൻവലിച്ചാൽ തുക രൂപയിലേ ലഭിക്കൂ എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. കാലാവധി പൂർത്തിയായാൽ സ്വർണമായോ പണമായോ തിരികെ വാങ്ങാം. നിക്ഷേപ സമയത്തുതന്നെ ഇതിനുള്ള ഓപ്ഷൻ നിക്ഷേപകരിൽനിന്നു സ്വീകരിക്കാമെന്ന് ബാങ്കുകൾക്കു നിർദേശവുമുണ്ട്. പലിശ പണമായാണു നൽകുക. 2.25%–2.5% ആണു പലിശ നിരക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com