ADVERTISEMENT

ദേശീയ പെൻഷൻ പദ്ധതിയിലെ (എൻപിഎസ്) ടിയർ 2 സേവിങ്സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാനായി ഇനി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനാവില്ല. ഇതു സംബന്ധിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ഉത്തരവിറക്കി. ടിയർ 1 അക്കൗണ്ടുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് തുടരാം. റിട്ടയർമെന്റിനായി സമ്പാദ്യം സൂക്ഷിക്കുന്നതിനുള്ള അക്കൗണ്ടാണ് ടിയർ-1 അക്കൗണ്ട്.

ടിയർ-2 സേവിങ്‌സ് അക്കൗണ്ടാണ്. ടിയർ-1 അക്കൗണ്ടുള്ളവർക്കേ ടിയർ-2 അക്കൗണ്ട് തുറക്കുവാൻ സാധിക്കുകയുള്ളൂ. ക്രെഡിറ്റ് കാർഡിലേത് ഉയർന്ന പലിശയുള്ള പണമായതിനാൽ പല നിക്ഷേപ പദ്ധതികളും ഇതുപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റിന് ജിഎസ്ടി കൂടാതെ 0.6 ശതമാനം തുക അധികചാർജായി നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com