ഓഹരി, കടപ്പത്ര വിപണികൾക്ക് ഇന്നു നിർണായക ദിനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ പണ, വായ്‌പ നയ പ്രഖ്യാപനത്തിനു കാതോർത്തിരിക്കുകയാണു വിപണി. പണ, വായ്‌പ നയ സമിതിയുടെ തീരുമാനം 10ന് ആർബിഐ ഗവർണർ പ്രഖ്യാപിക്കും.
∙ ബുക് ക്‌ളോഷർ
മാരുതിയുടെ ബുക് ക്‌ളോഷർ ഇന്നു മുതൽ 31 വരെ. ഓഹരിയൊന്നിന് 60 രൂപ ലാഭവീതം വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണു ബുക് ക്‌ളോഷർ.
∙ ബോർഡ് യോഗം ഇന്ന്
ഫാക്‌ട്, മുത്തൂറ്റ് ക്യാപ്പിറ്റൽ, ടൈറ്റൻ, പെട്രോനെറ്റ്, യൂക്കോ ബാങ്ക്, പേയ്‌ടിഎം, ബാമർ ലോറീ, വിമാർട്ട്, ഫൈസർ എന്നിവയുടെ ബോർഡ് യോഗം ഇന്ന്. ഏപ്രിൽ – ജൂൺ പ്രവർത്തന ഫലം വിലയിരുത്തുകയാണ് ഉദ്ദേശ്യം.