സുഗന്ധം നിറയ്ക്കാം; ലാഭം നേടാം

business-perfume
SHARE

ലഘു സംരംഭമായി വിജയിപ്പിക്കാവുന്ന മേഖലയാണു പെർഫ്യൂം ബിസിനസ്. വീട്ടിൽത്തന്നെ ചെയ്യാവുന്നതും പൊതുവിൽ മത്സരം കുറഞ്ഞതുമായ ബിസിനസ് കൂടിയാണിത്. പെർഫ്യൂമുകൾ ഇന്നു നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്തവയായി മാറിയിട്ടുണ്ട്. ധാരാളം ബിസിനസ് അവസരങ്ങളുമുണ്ട്. ഫുൾ ടൈം ആയോ പാർട് ടൈം ആയോ നടത്താവുന്ന കുടുംബ ബിസിനസായി ഇതിനെ കാണാം. കാര്യമായി നിക്ഷേപം വേണ്ട, വിൽക്കാനുള്ള മേഖല ഉറപ്പാണ്. ബോട്ടിലുകളും പെർഫ്യൂമുകളുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ.

പ്രവർത്തനരീതി

വിവിധ പെർഫ്യൂമുകൾ വാങ്ങുകയാണ് ആദ്യപടി. പ്രധാന നഗരങ്ങളിൽ ഫെർഫ്യൂമുകളുടെ മൊത്ത കച്ചവടക്കാർ ഉണ്ട്. അവരിൽ നിന്നും സംഭരിക്കുക. മണം, ഗുണം, വില എന്നിവ താരതമ്യം ചെയ്തു വേണം ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തുവാൻ. ഇത്തരം ഹോൾസെയിൽ കടകളോട് അനുബന്ധിച്ചും അല്ലാതെയും ചെറിയ ചില്ല് ബോട്ടിലുകൾ ലഭിക്കും. സ്പ്രേ ബോട്ടിലുകളും ലഭ്യമാണ്.

മൊത്തക്കച്ചവടക്കാരിൽ നിന്നു വാങ്ങുന്ന പെർഫ്യൂമുകൾ 100, 50, 20 മില്ലിലീറ്റർ ചില്ലു ബോട്ടിലുകളിലാക്കി നിറയ്ക്കുന്നു. മറ്റു പ്രോസസിങ് ഒന്നും തന്നെ ഇവിടെ നടത്തുന്നില്ല.

∙ ബോട്ടിലുകളിൽ സ്വന്തം ലേബലും സ്റ്റിക്കറും ഒട്ടിക്കാവുന്നതാണ്.

∙ കൂടുതൽ പേർ ഇഷ്ടപ്പെടുന്ന പെർഫ്യൂമുകളാണ് കൂടുതലായി വാങ്ങി വിൽക്കാൻ ശ്രമിക്കേണ്ടത്.

∙ അത്യാകർഷങ്ങളായ ബോട്ടിലുകളിൽ നിറച്ചു വേണം ഇവ വിൽപന നടത്താൻ.

∙ പെർഫ്യൂമുകൾ റീ പാക്ക് ചെയ്തു വിപണിയിൽ എത്തിക്കുക എന്നതാണ് പ്രവർത്തന രീതി.

മികച്ച ബിസിനസായി വളർത്തിക്കൊണ്ടുവരാൻ കഴിയും. റീപാക്കിങ്ങിൽ മൊത്ത വിതരണത്തിൽ 20 മുതൽ 30% വരെ അറ്റാദായവും ലഭിക്കും.

പെർഫ്യൂം ബിസിനസിന്റെ വിപണിസാധ്യതകളെപ്പറ്റി തിങ്കളാഴ്ച വായിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}