ADVERTISEMENT

കൊച്ചി ∙ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വില ഉയരുന്ന അവസ്ഥയെ നാണ്യപ്പെരുപ്പം എന്നു വിളിക്കുന്നു. ഉയർന്നു നിൽക്കുന്ന പണലഭ്യത കുറയ്ക്കാനുള്ള റിസർവ് ബാങ്കിന്റെ മാർഗങ്ങളിലൊന്നാണ് റീപോ നിരക്കിൽ വരുത്തുന്ന വ്യത്യാസം. സെൻട്രൽ ബാങ്കായ റിസർവ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളും തമ്മിൽ പണം കൊടുക്കുകയും വാങ്ങുകയും ചെയ്യാറുണ്ട്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്കാണ് റീപോ.

∙ റീപോ വർധിപ്പിച്ചാൽ വിലക്കയറ്റം കുറയുമോ?

നാണ്യപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സമയത്താണ് റീപോ ഉയർത്തുന്നത്. റീപോ ഉയർത്തുമ്പോൾ ബാങ്കുകൾക്ക് ആർബിഐയിൽ നിന്ന് പണമെടുക്കാൻ കൂടുതൽ പലിശ നൽകണം. ചെലവ് കൂടുമെന്നതിനാൽ ആർബിഐയിൽ നിന്ന് ബാങ്കുകൾ പണം വാങ്ങുന്നതു കുറയും. ഇതുവഴി ബാങ്കുകൾ നൽകുന്ന വായ്പ കുറയും.

inflation

ഇത് ജനങ്ങളുടെ കയ്യിലെ പണലഭ്യത കുറയ്ക്കും. ഉപഭോഗവും ഡിമാൻഡും കുറയുന്നതോടെ വിലക്കയറ്റവും കുറയും എന്നാണ് തത്വം. പണപ്പെരുപ്പം കുറഞ്ഞു നിൽക്കുന്ന സമയത്ത് ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം എത്തിക്കാനാണ് റീപോ നിരക്ക് കുറയ്ക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വിപണിയിലെ പണലഭ്യത ഉറപ്പാക്കാനാണ് 5.5% ആയിരുന്ന റീപോ നിരക്ക് 2020 മാർച്ചിൽ 4.4 ശതമാനമായും മേയിൽ 4 ശതമാനമായും കുറച്ചത്. അതിനു ശേഷമുള്ള 11 അവലോകന യോഗങ്ങളിലും നിരക്ക് 4 ശതമാനമായി തന്നെ തുടർന്നു.

English Summary: RBI hikes repo rate again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com