ADVERTISEMENT

വിപണന പ്രശ്നങ്ങളും മുതൽ മുടക്കും തീരെ കുറഞ്ഞതാണ് പെർഫ്യൂം ബിസിനസ്. പ്രദേശത്തെ ലേഡീസ് സ്റ്റോറുകൾ, കോസ്മറ്റിക്സ് ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ നേരിട്ടു വിൽക്കാം. റോഡ് സൗകര്യങ്ങൾ ഉള്ള വീടാണെങ്കിൽ അവിടെത്തന്നെ പ്രധാന വിൽപനകൾ നടത്താം.

ടി.എസ്.ചന്ദ്രൻ (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ)

പ്രദർശന മേളകളാണ് വിൽപനയ്ക്കുള്ള മറ്റൊരു പ്രധാന വേദി. കോവിഡിനു ശേഷം ഉൽപന്ന പ്രദർശന വിൽപന മേളകൾ സജീവമായി വരുന്നുണ്ട്. അത്തരം സൗകര്യങ്ങൾ ഉപയോഗിക്കാം. ഓർഡർ പിടിച്ചു സപ്ലൈ ചെയ്യാൻ ശ്രമിച്ചാൽ മതി. ഇത്തരം ഉൽപന്നങ്ങൾ റീ പായ്ക്ക് ചെയ്തു ലഭിക്കുമ്പോൾ അവ വാങ്ങിക്കൊണ്ടുപോയി വിൽക്കാനും ആളെ ലഭിക്കും.

∙ക്രെഡിറ്റ് കച്ചവടമാണ് ഈ രംഗത്തെ പ്രധാന വില്ലൻ. അതു വരാതെ ശ്രദ്ധിക്കണം.

∙മിനിമം അളവു നിശ്ചയിച്ച് ഓൺലൈൻ വ്യാപാരവും നടത്താവുന്നതാണ്. മികച്ച ബ്രാൻഡ് നെയിം സ്വീകരിക്കുന്നതും ഗുണം ചെയ്യും.

വീടു തന്നെ ഫാക്ടറി

∙ പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കേണ്ടതില്ല. വീട്ടിൽത്തന്നെ ചെയ്യാവുന്നതേയുള്ളൂ. പ്രത്യേക മെഷിനറികൾ വേണ്ട. റീപാക്കിങ് മാത്രമാണ് നടത്തുന്നത്.

∙ നിശ്ചിത അളവുകളിൽ ലഭിക്കുന്ന ബോട്ടിലുകളിലാണ് പാക്ക് ചെയ്യുന്നത് എന്നതിനാൽ അളവുതൂക്കു സംവിധാനങ്ങളും ഏർപ്പെടുത്തേണ്ടതില്ല. ജോലിക്ക് ഒരു മേശതന്നെ ധാരാളം.

∙ ഡ്രഗ്സ് കൺട്രോളറുടെ കോസ്മെറ്റിക് ലൈസൻസ് ആണ് ഈ സംരംഭത്തിനു വേണ്ടത്. ഒരു കെമിസ്റ്റിന്റെയും ഒരു ഡ്രഗിസ്റ്റിന്റെയും സേവനം ഉപയോഗപ്പെടുത്തിയാലേ ഈ ലൈസൻസ് വ്യവസ്ഥ പാലിക്കാനാകൂ.

∙ലേബൽ ഒട്ടിക്കുന്ന പ്രവൃത്തിയാണ് കൂടുതലായി ചെയ്യേണ്ടി വരിക. ഇതിനു പാക്കർ ലൈസൻസ് കൂടി എടുക്കുന്നതാണു നല്ലത്.

മറ്റൊരു ബിസിനസിനെപ്പറ്റി നാളെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com